യു.എ.ഇ: കാല്‍ നൂറ്റാണ്ടിനിടെ ഏപ്രിലില്‍ ഏറ്റവും തണുപ്പ്

അഷറഫ് ചേരാപുരം

ദുബൈ: കാലാവസ്ഥാ വ്യതിയാനത്തിന്റെ റിപ്പോര്‍ട്ടുകള്‍ക്കിടെ യു.എ.ഇയില്‍ നിന്നും അതിശയിപ്പിക്കുന്ന വാര്‍ത്ത. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഏറ്റവും തണുപ്പുണ്ടായ ഏപ്രിലാണ് ഇപ്പോള്‍ രാജ്യത്ത് കടന്നു പോയതെന്ന് കാലാവസ്ഥാ വിഭാഗം. യു.എ.ഇയുടെ കഴിഞ്ഞ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടിയ തണുപ്പ് 2023 ഏപ്രിലില്‍ അനുഭവപ്പെട്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി സ്ഥിരീകരിച്ചത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ താപ നില 2.3 ഡിഗ്രി സെല്‍ഷ്യസ് ഏപ്രിലില്‍ രേഖപ്പെടുത്തി. ഇത്തവണ രാജ്യത്ത് ഉഷ്ണം വൈകിയാണ് എത്തിയത്. യു.എ.ഇയുടെ പലഭാഗങ്ങളിലും ഇപ്പോള്‍ മഴ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അബൂദബി ഉള്‍പ്പെടെ വിവിധ എമിറേറ്റുകളില്‍ നല്ല തോതില്‍ മഴ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നു.

Leave a Comment