ഡൽഹിയിൽ കനത്ത മഴയും ഇടിമിന്നലും; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിന്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഇടിമിന്നലോടു ശക്തമായ മഴ പെയ്തു. മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു. അടുത്ത മൂന്നുദിവസത്തേക്ക് ഡൽഹിയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ മെയ് 30 വരെ ചൂട് തരംഗം കുറയും എന്നും ഐ എം ഡി. മഴയെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.

അതേസമയം കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളെ ബാധിച്ചു. രാവിലെ 7 45 നു പുറപ്പെടേണ്ടിയിരുന്ന എസ് ജി സീറോ 11 വിമാനം 8:20നാണ് പുറപ്പെട്ടത്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment