കേരളത്തില്‍ വേനല്‍ മഴയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും
വേനല്‍ മഴയില്‍ കേരളത്തിലും കര്‍ണാടകയിലും പശ്ചിമഘട്ടത്തിലും ഉരുള്‍പൊട്ടല്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിലില്‍ സാധാരണേക്കാള്‍ മഴ ഈ മേഖലയില്‍ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് ഡയരക്ടര്‍ ജനറല്‍ മ്യൃത്യുജ്ഞയ് മൊഹാപത്ര പറഞ്ഞു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് കേരളത്തില്‍ അനുഭവപ്പെടും. രാജ്യത്തുടനീളം ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണവും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജ്യത്തുടനീളം പകല്‍ താപനില സാധാരണയേക്കാള്‍ കൂടും. താഴ്ന്ന താപനിലയിലും വര്‍ധനവുണ്ടാകും. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും മേഖലയില്‍ താപനില സാധാരണ നിലയിലാകും.
മാര്‍ച്ച് 29 ലെ Metbeat Weather ന്റെ കാലാവസ്ഥാ അവലകോന റിപ്പോര്‍ട്ടിലും കിഴക്കന്‍ മേഖലയില്‍ മലവെള്ളപ്പാച്ചിലിന് കാരണമാകുന്ന മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പും സൂചന നല്‍കുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ ഏപ്രില്‍ മാസത്തെ പ്രവചനം അറിയാന്‍ താഴെ കൊടുത്ത വാര്‍ത്ത വായിക്കാം.