തകർത്തു പെയ്ത വേനൽ മഴയിൽ നിരവധി നാശനഷ്ടം
ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയിൽ തിരുവനന്തപുരം വിതുര – തൊളിക്കോട് മരം വീണ് വീടുകളും ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നു. തൊളിക്കോട് പഞ്ചായത്തിലെ-വെള്ളക്കരിക്കകം സെറ്റിൽമെൻ്റ് ഏരിയയിലെ ചെട്ടിയാൻപാറ, കളിയാറംകോട് എന്നിവിടങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലുമാണ് നാശനഷ്ടം സംഭവിച്ചത്. വൈകുന്നേരം നാലര മണിയോടെയാണ് സംഭവം ഉണ്ടായത്. മരങ്ങൾ കടപുഴകി വീണ്, അഞ്ചോളം വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. 15 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു പോയി. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിലെ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ കൂവപ്പള്ളി, പനമറ്റം പുതിയകം ഭാഗത്തും നാശനഷ്ടം. കാഞ്ഞിരപ്പള്ളി –എരുമേലി റോഡിൽ കൂവപ്പള്ളി മലബാർ കവലയിൽ കാറിന്റെ മുൻപിലേക്കു മരം കടപുഴകി വീഴുകയും, മരത്തിന്റെ ചില്ലകൾ വീണ് കാറിന്റെ മുൻവശത്തെ ചില്ലു തകരുകയും ചെയ്തു. പനമറ്റം തമ്പലക്കാട് റോഡിൽ പനമറ്റം ഹെൽത്ത് സെന്ററിനും, പുതിയകത്തിനുമിടെ തേക്കുമരം ഒടിഞ്ഞുവീണു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു പോയി.
ഇന്നലെ വൈകിട്ട് 4മണിയോടെ പെയ്ത മഴയിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത് . ഇരു സ്ഥലത്തും ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പനമറ്റം പറപ്പിള്ളാത്ത് ഉണ്ണിയുടെ പുരയിടത്തിലെ 2 തേക്കുമരങ്ങളും ഒരു പ്ലാവും 2 റബർ മരങ്ങളും കാറ്റിൽ ഒടിഞ്ഞുവീണു . സമീപ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലും കാറ്റിൽ നിരോധിനാശം നഷ്ടം ഉണ്ടായിട്ടുണ്ട്. മേഖലയിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയാണു മഴ പെയ്തത്.
Tag:Heavy summer rains cause extensive damage