‘പെട്ടെന്ന് തീവ്രമഴ’, കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്ന രീതിയിൽ മാറ്റം വേണം: മുഖ്യമന്ത്രി

‘പെട്ടെന്ന് തീവ്രമഴ’, കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്ന രീതിയിൽ മാറ്റം വേണം: മുഖ്യമന്ത്രി

‘പെട്ടെന്ന് തീവ്രമഴ’ ലഭിക്കുന്നു. കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്ന രീതികളില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാൻ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വിപത്തുകളെല്ലാം സംഭവിക്കുന്നതിനു പ്രാഥമികമായ കാരണം കാലാവസ്ഥാ വ്യതിയാനം ആണെന്നും, കൂടാതെ ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. അതിതീവ്ര മഴ മുന്നറിയിപ്പ് മുൻകൂട്ടി കിട്ടുന്നില്ല.

പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിച്ചു വരുന്നത്. എന്നാല്‍ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്ന സാഹചര്യമാണ് നിലവിൽ . കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് ഇത്തരം മുന്നറിയിപ്പുകൾ നൽകുക. ഈ മുന്നറിയിപ്പ് രീതിയില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തതുവാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കാലാവസ്ഥാ വ്യതിയാനം മുലമുണ്ടാക്കുന്ന ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു . കോട്ടയത്ത് കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം എന്ന സ്ഥാപനം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത് ഈ മേഖലകളില്‍ ഗവേഷണം നടത്തി സര്‍ക്കാരിന് നയപരമായ ഉപദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷമുന്നിൽ കണ്ടാണ് . വയനാട്ടിലെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍, ദുരന്തത്തിന്‍റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ ആവശ്യമുണ്ട്.

തീവ്ര മഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മോഡല്‍ പരാമീറ്റേഴ്സ് വികസിപ്പിക്കുന്നതിന് പഠനങ്ങള്‍ നടത്താന്‍ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി. ഇത്തരം പഠനങ്ങളുടെ ഫലങ്ങളിലൂടെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള വിപുലമായ പ്രവചന ഉപാധികള്‍ ലഭ്യമാക്കാനാണ് ഉദ്ദേശം. കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാനവശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിന് ലഭ്യമാക്കുമെന്നും അദ്ദേഹം .


ഇങ്ങനെ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതോടൊപ്പം, ദുരന്താഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി മുന്‍കരുതലുകള്‍ തയ്യാറാക്കാനും കഴിയുമെന്നും, ആഘാതത്തിന്‍റെ വ്യാപ്തി കുറക്കുവാനും പൊതു സുരക്ഷയും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരായ പ്രതിരോധവും വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം ക്വാറികളും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് വയനാട് ദുരന്തത്തിനു കാരണമെന്ന് മാധവ് ഗാഡ്ഗിൽ. ഗാഡ്ഗില്‍ റിപോര്‍ട്ട് ചര്‍ച്ചയാകുന്നതില്‍ സന്തോഷമെന്നും അദ്ദേഹം. ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല അവശേഷിക്കില്ലെന്ന് തന്റെ റിപോര്‍ട്ട് 2019ല്‍ മുന്നറിയിപ്പ് തന്നിരുന്നു. അഞ്ചുവര്‍ഷം മുമ്പ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അദ്ദേഹം വയനാട്ടില്‍ വന്നിട്ടുണ്ടായിരുന്നു.

പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. പശ്ചമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വര്‍ഷം മതിയാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു അദ്ദേഹം വയനാട് സന്ദർശിച്ചിരുന്നത്.

പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ക്വാറികളുടെ പ്രവര്‍ത്തനങ്ങളും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നും പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ഏല്‍പിക്കുന്ന ആഘാതം വളരെ വലുതാണെന്നും അദ്ദേഹം.

പ്രദേശത്തെ അനധികൃത റിസോര്‍ട്ടുകളും നിര്‍മാണങ്ങളും നിയന്ത്രിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഇപ്പോഴും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ വാക്കുകളാണിത്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment