ശാസ്ത്രജ്ഞരില്‍ ജനവിശ്വാസം കുറവ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്കെന്ന് പഠനം

ശാസ്ത്രജ്ഞരില്‍ ജനവിശ്വാസം കുറവ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്കെന്ന് പഠനം

ശാസ്ത്രജ്ഞരില്‍ ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസമില്ലാത്തത് കാലാവസ്ഥാ ശാസ്ത്രജ്ഞരെ. ഐ.ഒ.പി സയന്‍സ് ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവിട്ടത്. 2025 മെയ് 19 നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഐ.ഒ.പി സയന്‍സ് ജേണല്‍ പ്രസിദ്ധീകരിച്ചത്. 68 രാജ്യങ്ങളിലാണ് പഠനം നടന്നത്. 69,534 പേര്‍ ഈ രാജ്യങ്ങളില്‍ നിന്നായി സര്‍വേയില്‍ പങ്കെടുത്തു. 68 രാജ്യങ്ങളില്‍ 48 രാജ്യങ്ങളിലെ ജനങ്ങളും കാലാവസ്ഥാ ശാസ്ത്രജ്ഞരില്‍ വിശ്വാസമില്ലെന്ന് രേഖപ്പെടുത്തി.

സാമൂഹിക പ്രശ്‌നങ്ങളില്‍ ശാസ്ത്രമേഖലയുടെ പങ്കാളിത്തത്തോടെ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലാണ് സര്‍വേ നടത്തിയത്. ഇതിന് ജനങ്ങള്‍ക്ക് ശാസ്ത്രജ്ഞരെ വിശ്വാസമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതില്‍ തന്നെ കാലാവസ്ഥ എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം ലോകത്ത് കെടുതികള്‍ വര്‍ധിപ്പിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വിശ്വാസം അര്‍പ്പിക്കേണ്ടത് കാലാവസ്ഥാ ശാസ്ത്രജ്ഞരിലാണ്. എന്നാല്‍ ജനങ്ങളുടെ മനസിലെന്ത് എന്ന് കണ്ടെത്താനാണ് ഇത്തരത്തിലൊരു സര്‍വേ നടത്തിയതെന്നും ഇവര്‍ പറയുന്നു.

ശാസ്ത്രത്തോടുള്ള സമീപനം

പൊതുസമൂഹത്തിന് ശാസ്ത്രത്തോടുള്ള സമീപനം മനസിലാക്കാന്‍ ആഗോളതലത്തില്‍ നടത്തിയ വലിയ പഠനങ്ങളിലൊന്നാണിത്. 68 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത പഠനത്തിലെ റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു. മറ്റു ശാസ്ത്രജ്ഞരോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞരോടില്ലെന്നാണ് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ ശാസ്ത്രജ്ഞരെ കുറിച്ചും അല്ലാത്ത ശാസ്ത്രജ്ഞരെ കുറിച്ചും വിവരം ശേഖരിക്കാന്‍ ചോദ്യാവലി തയാറാക്കിയിരുന്നു.

ശാസ്ത്രജ്ഞരില്‍
പഠന റിപ്പോര്‍ട്ടില്‍ നിന്ന്

മറ്റു ശാസ്ത്രജ്ഞരെ കുറിച്ചറിയാന്‍ 12 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരെ കുറിച്ച് പഠിക്കാന്‍ 11 പോയിന്റുകള്‍ ചേര്‍ത്തു. കൂടുതല്‍ സ്‌കോര്‍ നേടുന്നത് കൂടുതല്‍ വിശ്വാസമായി പരിഗണിച്ചു. 5 പോയിന്റില്‍ 3.6 പോയിന്റ് നേടുകയാണ് ആവറേജായി കണക്കാക്കിയത്. എന്നാല്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് ലോകവ്യാപകമായി ലഭിച്ച പോയിന്റ് 3.5 ആയിരുന്നു.

യൂറോപ്പില്‍

യൂറോപ്പില്‍ 27 രാജ്യങ്ങളില്‍ സര്‍വേ നടന്നു. ഇതില്‍ മൂന്നു രാജ്യങ്ങളിലാണ് (ജര്‍മനി, ഇറ്റലി, ഡെന്‍മാര്‍ക്ക് ) കാലാവസ്ഥാ ശാസ്ത്രജ്ഞരില്‍ മറ്റു ശാസ്ത്രജ്ഞരേക്കാള്‍ ജനങ്ങള്‍ക്ക് വിശ്വാസമുള്ളത്. അല്‍ബേനിയയിലാണ് ഏറ്റവും കുറവ് വിശ്വാസം രേഖപ്പെടുത്തിയത്.

ലാറ്റിനമേരിക്ക

ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, മെക്‌സികോ, ചിലി, ബ്രസീല്‍, കോസ്റ്ററിക്ക, കൊളംബിയ, ഉറുഗ്വെ, പെറു, നിക്വാരഗ്വെ, ബൊളിവിയ രാജ്യങ്ങളില്‍ നടന്ന സര്‍വേയില്‍ എവിടെയും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് വിശ്വാസം നേടാനായില്ല. എല്ലായിടത്തും മറ്റു ശാസ്ത്രജ്ഞര്‍ കൂടുതല്‍ പോയിന്റ് നേടി.

ആസ്‌ത്രേലിയ

ആസ്‌ത്രേലിയയ, ഓഷ്യാനയിലെ ആസ്‌ത്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളിലും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോയി.

ഏഷ്യ

ഏഷ്യയില്‍ 15 രാജ്യങ്ങളില്‍ സര്‍വേ നടന്നു. ഇതില്‍ ആറു രാജ്യങ്ങളില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിശ്വാസം നേടി. ചൈനയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരെ വിശ്വസിക്കുന്നത്. രണ്ടാമത് ബംഗ്ലാദേശിലും മൂന്നാമത് ഇസ്‌റായേലിലുമാണ്. ഈ രാജ്യങ്ങള്‍ക്ക് പുറമെ തായ്‌വാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പൈന്‍സ് രാജ്യങ്ങളിലും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിശ്വാസം നേടി. ഇന്ത്യയില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ശരാശരി പോയിന്റ് നേടിയെങ്കിലും (4.21) മറ്റു ശാസ്ത്രജ്ഞര്‍ (4.26) കൂടുതല്‍ വിശ്വാസം നേടി.

ആഫ്രിക്ക

ആഫ്രിക്കയില്‍ 12 രാജ്യങ്ങളില്‍ ഈജിപ്തില്‍ മാത്രമാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മറ്റു രാജ്യങ്ങളെ പിന്തള്ളിയത്. കോംഗോയിലാണ് ലോകത്ത് ഏറ്റവും കുറവ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിശ്വാസം നേടിയ (2.22) രാജ്യം.

വടക്കേ അമേരിക്ക

അമേരിക്കയിലും കാനഡയിലും കാലാവസ്ഥാ ശാസ്ത്രജ്ഞരേക്കാള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം മറ്റു ശാസ്ത്രജ്ഞരെയാണ്.

Metbeat News

English Summary : A study finds that there is less public trust in scientists among climate scientists.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020