ഇന്തോനേഷ്യയിൽ 6.7 തീവ്രതയുള്ള ഭൂചലനം
ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ശക്തിയേറിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് ഭൂചലനമെന്നും ഭൗമോപരിതലത്തിൽ നിന്ന് 80 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്നും ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. യൂറോപ്യൻ മെഡിറ്ററേനിയൻ എജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് തീവ്രത 6.8 ആണ്. 91.5 കി.മീ താഴ്ചയിൽ ആണ് പ്രഭവ കേന്ദ്രം.