അമേരിക്കയിലെ അലാസ്കയിലെ ഉപദ്വീപ് മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സാന്‍ഡ് പോയിന്റ് നഗരത്തിന്റെ ഏതാണ്ട് 89 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഉപരിതലത്തില്‍ നിന്ന് 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.
Notable quake, preliminary info: M 7.4 – 106 km S of Sand Point, Alaska https://t.co/ftepDWDKb7
— USGS Earthquakes (@USGS_Quakes) July 16, 2023
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.15 ഓടെയാണ് ഭൂചലനം ഉണ്ടായത്. അലസ്‌കാന്‍ ഉപദ്വീപിലും അല്യൂഷ്യന്‍ ദ്വീപുകളിലും സമീപ പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. അതിശക്തമായ ഭൂചലനമാണ് ഉണ്ടായതെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.