ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ (CAS) ഗവേഷകരാണ് ജീൻ എഡിറ്റിങ്ങിലൂടെ മുള്ളില്ലാത്ത മത്സ്യത്തെ സൃഷ്ടിച്ചത്. ഗിബൽ കാർപ്പ് എന്ന ശുദ്ധജല മത്സ്യത്തിൽ ഇവർ നടത്തിയ പരീക്ഷണം വിജയംകണ്ടു. ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഈ മത്സ്യത്തിന്റെ എല്ലില്ലാത്ത ഇനം ശാസ്ത്രജ്ഞർ സൃഷ്ടിച്ചെടുക്കുകയായിരുന്നു