വരാനിരിക്കുന്ന കടുത്ത വേനൽ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് നമ്മുടെ കൽപവൃക്ഷമായ തെങ്ങിനെയാണ്. വേനൽക്കാലത്ത് തെങ്ങിന് നൽകുന്ന പരിചരണമാണ് അടുത്ത വർഷത്തെ വിളവിനെ തീരുമാനിക്കുന്നത്. വേനലിൽ തെങ്ങ് വാടിപ്പോകാതിരിക്കാനും, മച്ചിങ്ങ കൊഴിച്ചിൽ തടയാനും, മികച്ച വിളവ് ലഭിക്കാനും കർഷകർ ഇപ്പോഴേ ചില കാര്യങ്ങൾ ചെയ്യേണ്ടത് പ്രധാനമാണ്.