തണുപ്പുകാലത്ത് ചായയുടെയോ കാപ്പിയുടെയോ അളവ് വർദ്ധിപ്പിക്കുമ്പോൾ, കാൽമുട്ടുകൾക്കുള്ളിലെ തരുണാസ്ഥിക്ക് അതായത് കാർട്ടിലേജിന് കൂടുതൽ ക്ഷതമേൽക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അസ്ഥികൾക്കിടയിലുള്ള പാളിയായ തരുണാസ്ഥി വരണ്ടുപോകാൻ ഇത് കാരണമാകും. ഇത് സന്ധികളുടെ ദൃഢത വർദ്ധിപ്പിക്കുകയും അസ്ഥികൾ തമ്മിൽ ഉരസുമ്പോൾ കൂടുതൽ വേദന ഉണ്ടാക്കുകയും ചെയ്യും. തണുപ്പുകാലത്ത് നിർജ്ജലീകരണം സാധാര ണമാണെന്ന് കരുതി പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ചായയും കാപ്പിയും ആശ്വാസം നൽകുമെങ്കിലും ലൂബ്രിക്കേഷനും സന്ധികളുടെ പ്രവർത്തനങ്ങൾക്കും ശരീരത്തിന് ആവശ്യമായ ദ്രവങ്ങൾക്ക് ഇവ പകരമാവില്ല. അതുകൊണ്ടുതന്നെ ചായ ആസ്വദിക്കുന്നതിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.