മഴക്കാലം പ്രകൃതിയെ സജീവമാക്കുന്ന കാലഘട്ടമാണെങ്കിലും വിവിധ തരത്തിലുള്ള വൈറസ്, ബാക്ടീരിയ (Bacteria), ഫംഗസ് (Fungus) തുടങ്ങിയ രോഗാണുക്കൾ വ്യാപകമാകാൻ ഏറ്റവും അനുകൂലമായ സമയവുമാണിത്. അതിനാൽ വ്യക്തിശുചിത്വം, ഭക്ഷണക്രമം, പരിസരശുചിത്വം എന്നിവയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.