കാലവർഷമെത്തി : ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്തും വടക്കുകിഴക്കന്‍ ഭാഗങ്ങളിലും എത്തി. ഇനി പെരുമഴക്കാലം. കണ്ണൂര്‍ ജില്ലവരെയാണ് നിലവില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രഖ്യാപനം.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
റിമാല്‍ ചുഴലിക്കാറ്റിന്റെ ഫലമായി മെയ് 31-ന് സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
സംസ്ഥാനത്തു കനത്ത മഴ പെയ്യുന്നതിനാല്‍ മെയ് മാസത്തില്‍ അധിക മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം എട്ട് ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. ഏഴു ദിവസംകൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അറബികടലിൽ കേരള തീരത്ത് മേഘങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് കര കയറിയാൽ കേരളത്തിൽ തീരദേശ, ഇട നാടുകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം തീരമേഖലയിൽ പടിഞ്ഞാറൻ കാറ്റ് ആണെങ്കിലും ദുർബലമാണ്. മധ്യ കേരളത്തിൽ കേരള തീരത്തു കാറ്റിന്റെ ദിശ വടക്ക്, വടക്ക് പടിഞ്ഞാറ് ആണ്. കാര്യമായ വേഗതയില്ല.
വരും മണിക്കൂറിൽ കാറ്റ് ശക്തി പ്രാപിച്ചാൽ കേരളത്തിന്റെ തീരദേശ മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.