ദക്ഷിണ കൊറിയയില്‍ പ്രളയം, ഉരുള്‍പൊട്ടല്‍ 22 മരണം
ദക്ഷിണ കൊറിയയില്‍ പേമാരിയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് 24 മരണം. ഇതേ തുടർന്ന് പ്രളയവും ഉണ്ടായി. ദക്ഷിണ കൊറിയയുടെ മധ്യമേഖലയിലാണ് മഴ തുടരുന്നത്. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മധ്യ വടക്കന്‍ മേഖലയിലെ ചുങ്ചിയോങ് പ്രവിശ്യയില്‍ ഡാം നിറഞ്ഞു. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. കാറുകള്‍ ഒഴുകിപ്പോകുകയും റെയില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ബുള്ളറ്റ് ട്രെയിൻ സർവിസും മുടങ്ങി.മരണസംഖ്യ കൂടാനാണ് സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു.
14 പേരെ കാണാതായിട്ടുണ്ട്. പതിനായിരം പേരെ മാറ്റിപാര്‍പ്പിച്ചു. ഗോയിസാന്‍ ഡാമിനു സമീപം നിരവധി പേരെ ഒഴിപ്പിച്ചു. 6,400 പേരെ ഇവിടെ നിന്ന് മാറ്റിപാര്‍പ്പിച്ചു. അടുത്ത ബുധനാഴ്ച വരെ മഴ തുടരുമെന്ന് കൊറിയന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കന്‍ ഗിയോങ്‌സാങ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. പര്‍വത മേഖലയായ ഇവിടെ ഉരുള്‍പൊട്ടലുണ്ടായി. വീടുകള്‍ ഒലിച്ചുപോയി.പ്രധാനമന്ത്രി ഹാന്‍ ഡക് സൂ സൈന്യത്തോട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ നിര്‍ദേശിച്ചു. 19 കാറുകള്‍ ടണിലിനുള്ളില്‍ കുടുങ്ങി.
South Korea hit with landslides and floods
🔸1,567 people had been evacuated nationwide, according to the Ministry of Interior and Safety with local government's evacuation orders covering more than 7,000 people at various times. pic.twitter.com/NLAsxExbsn
— DD India (@DDIndialive) July 15, 2023
ദേശീയ റെയില്‍വേ ഓപറേറ്ററായ കോറെയില്‍ സര്‍വിസ് നിര്‍ത്തിവച്ചതായും അറിയിച്ചു. വെള്ളിയാഴ്ച ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ട്രെയിന്‍ പാളംതെറ്റി. ട്രാക്കുകളില്‍ പാറയും ചെളിയും നിറഞ്ഞ നിലയിലാണ്.