കനത്ത മഴ: സിക്കിമിൽ ദേശീയപാത 10 ഒലിച്ചുപോയി
സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്ന് ദേശീയപാത 10 ന്റെ ഭാഗം ഒലിച്ചുപോയി. ടീസ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് സെല്‍ഫി ദാര പോയിന്റിലാണ് നദി കരകവിഞ്ഞത്. കനത്ത മഴയാണ് ഈ മേഖലയിലുള്ളത്.
ഇതോടെ പാതയിലെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടതായി കലിംപോങ് ജില്ലാ പൊലിസ് അറിയിച്ചു. റോഡിന്റെ ഭാഗം പുഴയിലേക്ക് വീണ നിലയിലാണ് പലയിടത്തും. 29ാം മൈല്‍, ഗെയ്‌ഖോല എന്നിവിടങ്ങളിലെ റോഡിന്റെ മതില്‍ പുഴയിലേക്ക് ഇടിഞ്ഞു.
സിക്കിമില്‍ മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും മണ്ണിടിച്ചിലുണ്ടായിരുന്നു. ജൂണ്‍ 28 നാണ് സിക്കി ലിങ്ക് റോഡില്‍ മണ്ണിടിഞ്ഞത്. ഇവിടെ പാത പുനര്‍നിര്‍മാണത്തിനുള്ള യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് വീണ്ടും മണ്ണിടിച്ചില്‍.
മഴവെള്ളം ഒഴുകിപോകാന്‍ 35 മീറ്ററില്‍ ഓവുചാല്‍ നിര്‍മിക്കാനും തീരുമാനിച്ചിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.