തീരം കടലെടുക്കുന്ന അവസ്ഥയ്ക്ക് സ്ഥിരം പരിഹാരമായി സീവേവ് ബ്രേക്കേഴ്സ്

രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് കരിങ്കല്ലോ ടെട്രാപോഡോ ഉപയോഗിച്ച് ഭിത്തി നിര്‍മ്മിക്കാറാണ് വര്‍ഷങ്ങളായി കേരളത്തിലെ രീതി. എന്നാൽ കാസർകോട് ഉപ്പള സ്വദേശിയായ യൂസഫ് ഫയൽ ചെയ്ത റിട്ട് ഹർജിയിൽ കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തു.

കാസർകോട് ചേരങ്കൈയില്‍ സര്‍ക്കാര്‍ അനുമതിയോടെതീരം കടലെടുക്കുന്ന അവസ്ഥയ്ക്ക് സ്ഥിരം പരിഹാരമായി സീവേവ് ബ്രേക്കേഴ്സ് എന്ന മാതൃകാ പദ്ധതി സൗജന്യമായി നടപ്പാക്കിയിരുന്നു. ഇതേ ആശയം ഇദ്ദേഹം സർക്കാറിനു മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് കേരളത്തിൽ വ്യാപകമായി നടപ്പാക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

Leave a Comment