സേവ് നെല്ലിയാമ്പതി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.കേരളാ പശ്ചിമഘട്ടത്തിലെ അതിവിശിഷ്ടങ്ങളായ എട്ട് വനമേഖലകളിൽ ഒന്നായ നെല്ലിയാമ്പതി അപൂർവ്വവുമായ സസ്യ-ജന്തുജാലങ്ങളുടെ കലവറയാണ്.
പാലക്കാട്, തൃശ്ശൂർ ജില്ലകളുടെ കാലാവസ്ഥയിൽ നെല്ലിയാമ്പതിക്കുള്ള സ്വാധീനം നിർണ്ണായകമാണ്.
പക്ഷെ, തോട്ടമുടമകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ടൂറിസം മാഫിയയും ഒത്ത് കളിച്ച് നെല്ലിയാമ്പതിക്കാടുകൾ കാലാകാലമായി അന്യാധീനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പരിസ്ഥിതി പ്രവർത്തകരുടെയും മറ്റും അടിയന്തിരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ നെല്ലിയാമ്പതി വീണ്ടെടുക്കാൻ പറ്റാത്ത വിധം നാശത്തിലേക്ക് കൂപ്പു കുത്തും.
അതിനാൽ നെല്ലിയാമ്പതിയെ സംരക്ഷിക്കാനുള്ള ഒരു കർമ്മ പരിപാടിക്ക് രൂപം നൽകുക എന്ന ഉദ്ദേശത്തോടെ പാലക്കാട് വെച്ച് നവംബർ 11, 12 തീയതികളിൽ കൂടിച്ചേരൽ സംഘടിപ്പിക്കുന്നു.
ലോക പൈതൃകമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച നെല്ലിയാമ്പതിയെ സംരക്ഷിക്കാൻ നടത്തുന്ന ഈ ക്യാമ്പയിനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 8606502625.