Saudi weather updates 11/06/24: താപനില 50 ഡിഗ്രിയിലേക്ക് ; പുറം ജോലി സമയത്തിൽ മാറ്റം
സൗഉദിയില്‍ താപനില 50 ഡിഗ്രിയിലേക്ക് അടുക്കുന്നു. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ഉച്ച സമയത്തെ പുറം ജോലികള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനമായി . നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങും. സെപ്റ്റംബര്‍ 15 വരെ നിരോധനം തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതി നടപ്പിലാക്കി വരുക.

തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സൂര്യതാപത്താലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനും, ആഗോള തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈ തീരുമാനത്തിന് അനുസൃതമായി തൊഴില്‍ സമയം ക്രമീകരിക്കാന്‍ തൊഴിലുടമകളോട് മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.