Saudi Weather 22/04/24: ജാഗ്രതാ നിര്‍ദ്ദേശം; കനത്ത മഴയ്ക്ക് സാധ്യത
യുഎഇയിലും, ഒമാനിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനു പിന്നാലെ സൗഉദി അറേബ്യയിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അടുത്ത ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഈ സാഹചര്യത്തിൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റും കാലാവസ്ഥാ അതോറിറ്റിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇടത്തരം മുതല്‍ കനത്ത മഴ വരെ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അതേസമയം, ചിലയിടങങ്ങളില്‍ കൂടുതല്‍ ശക്തമായി ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ അസ്ഥിര കാലാവസ്ഥ രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.
മക്കയും, ചുറ്റുമുള്ള പ്രദേശങ്ങളായ തായിഫ്, മെയ്സാന്‍, അദ്ഹം, റന്‍യ, അല്‍ മുവൈഹ് എന്നിവിടങ്ങളിലാണ് ഏറ്റവും രൂക്ഷമായ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത. കൂടാതെ, തലസ്ഥാന നഗരമായ റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈല്‍ എന്നിവിടങ്ങളിലും ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍ അതിര്‍ത്തികളില്‍ മഴയുടെ ശക്തി അത്ര രൂക്ഷമാവില്ലെന്ന് അധികൃതർ പറഞ്ഞു.
ജിസാന്‍, നജ്റാന്‍, അസീര്‍, അല്‍ ബഹ തുടങ്ങിയ പ്രദേശങ്ങളിലും ഇടത്തരം മുതല്‍ കനത്ത മഴ സാധ്യത എന്നാണ് പ്രവചനം. പ്രത്യേകിച്ച്, ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ പേമാരിയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പു നൽകി . പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും താഴ്വരകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ഏവിയേഷൻ വിഭാഗം മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളിലൂടെയും ഔദ്യോഗിക സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലൂടെയും നല്‍കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കാനും അവ കൃത്യമായ രീതിയിൽ പാലിക്കാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
കടലിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ചെങ്കടലിന്റെ വടക്കുപടിഞ്ഞാറ് മുതല്‍ വടക്ക് വരെ ഉപരിതല കാറ്റിന് സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ തിരമാലകളുടെ ഉയരം ഒന്ന് മുതല്‍ ഒന്നര മീറ്റര്‍ വരെയും മധ്യ, തെക്ക് ഭാഗങ്ങളില്‍ രണ്ട് മീറ്റര്‍ വരെയും ഉയരാനിടയുണ്ടെന്നും കടലില്‍ പോവുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ തെക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലുള്ള കാറ്റിനും സാധ്യത. പിന്നീടത് വടക്ക് നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാനുള്ള സാധ്യതയുണ്ട്.
ഗൾഫ്കാലാവസ്ഥ ഗ്രൂപ്പിൽ അംഗമാകാൻ
FOLLOW US ON GOOGLE NEWS