ksa weather 21/04/24 : സൗദിയില്‍ കനത്ത മഴ തുടരും, 100 കി.മി വേഗത്തില്‍ കാറ്റും

ksa weather 21/04/24 : സൗദിയില്‍ കനത്ത മഴ തുടരും, 100 കി.മി വേഗത്തില്‍ കാറ്റും

സൗദി അറേബ്യയില്‍ ഏതാനും ദിവസമായി തുടരുന്ന മഴ ഏപ്രില്‍ 23 ചൊവ്വാഴ്ച വരെ തുടരും. മക്ക ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഴ ലഭിക്കും. ചിലയിടത്ത് ഇടത്തരം മഴയും ചിലയിടത്ത് കനത്ത മഴയുമാണ് പ്രതീക്ഷിക്കേണ്ടത്. മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടാകും.

മക്കയിലും പരിസര പ്രദേശങ്ങളായ തായിഫ്, മയാസന്‍, അഥാം, റന്‍യ, അല്‍ മുയാവ എന്നിവിങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യത. റിയാദിലും വാദി അല്‍ ദവാസിര്‍, അല്‍ സുലായില്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും. ഇവിടങ്ങളില്‍ ഇടത്തരം മഴയാണ് പ്രതീക്ഷിക്കേണ്ടത്. സൗദിയുടെ വടക്കു, കിഴക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം.

രാജ്യത്ത് ശക്തമായ കാറ്റും പൊടിക്കാറ്റുമുണ്ടാകുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സും ജനങ്ങളോട് സുരക്ഷിത മേഖലയിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാദികള്‍ മുറിച്ചു കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്.

വിവിധ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ലഭിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ചെങ്കടലില്‍ വടക്കുപടിഞ്ഞാറ് നിന്ന് വടക്കു ദിശയില്‍ കാറ്റുണ്ടാകും.

ഉയര്‍ന്ന തിരമാല, മണിക്കൂറില്‍ 100 കി.മി കാറ്റ്

കടലില്‍ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. തിരമാലകള്‍ക്ക് ഒന്നര മീറ്റര്‍ വരെ ഉയരമുണ്ടാകും. ചിലപ്പോള്‍ രണ്ടു മീറ്റര്‍ ഉയരത്തിലും തിരമാലകള്‍ പ്രതിക്ഷിക്കാം. ഗള്‍ഫ് മേഖലയില്‍ തെക്കുകിഴക്കന്‍ കാറ്റുണ്ടാകം. മണിക്കൂറില്‍ 100 കി.മി വേഗതയില്‍ വടക്കുകിഴക്കന്‍ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ജിസാനിലും മഴ

യമനുമായി അതിര്‍ത്തി പങ്കിടുന്ന ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബഹ എന്നിവിടങ്ങളില്‍ ഇടത്തരം മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കാം. നജ്‌റാനിലും അസീറിലും ശക്തമായ മഴയും കാറ്റുമുണ്ടാകും. ഹെയില്‍, ഖാസിം മേഖലയിലാണ് താരതമ്യേന മഴയുടെ ശക്തി കുറയുക.

metbeat news

ഗൾഫ് കാലാവസ്ഥാ വാർത്തകൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം

FOLLOW US ON GOOGLE NEWS


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment