Saudi Weather 19/03/24: ഈ പ്രദേശങ്ങളില്‍ ഇന്ന് കനത്ത മഴയും ഇടിമിന്നലും

Saudi Weather 19/03/24: ഈ പ്രദേശങ്ങളില്‍ ഇന്ന് കനത്ത മഴയും ഇടിമിന്നലും

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കനത്ത മഴയും ഇടിമിന്നലും.അല്‍-ജൗഫ്, തബൂക്ക് മേഖലകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.മക്കയുടെ ചില ഭാഗങ്ങളെയും വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ ചില ഭാഗങ്ങളെയും മഴമേഘങ്ങള്‍ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ഭാഗങ്ങളില്‍ ശക്തമായ കരിമേഘങ്ങളുടെ സാന്നിധ്യത്താല്‍ ആകാശം ഇരുണ്ടുമൂടും. വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടമിന്നലും ഉണ്ടായേക്കുമെന്നും ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു.

യുഎഇയുടെ വിവിധ പ്രദേശങ്ങളിലും മഴ ശക്തമാകുമെന്ന് NCM.

മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള വസന്ത കാലത്ത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി നേരത്തേ പ്രവചിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യ, ഹായില്‍, വടക്കന്‍ അതിര്‍ത്തി മേഖല, അല്‍ ജൗഫ്, തബൂക്ക്, അസീര്‍ എന്നീ പ്രദേശങ്ങളില്‍ ശരാശരിയേക്കാള്‍ മഴ കുറവായിരിക്കും. എന്നാല്‍ ഇക്കാലയളവില്‍ മഴ കൂടുതല്‍ ലഭിക്കുന്ന ചുരുക്കം പ്രദേശങ്ങളുമുണ്ട്. മിക്ക പ്രദേശത്തും സാധാരണ ലഭിക്കുന്ന മഴതന്നെ മാര്‍ച്ച്-മേയ് മാസങ്ങളിലുണ്ടാവും.

അടുത്ത മാസം രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും സാധാരണ നിലയില്‍ മഴ ലഭിക്കും. മദീന, അല്‍ ഖസീം, ഹാഇല്‍ എന്നിവിടങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കാം. എന്നാല്‍ കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍, അസീര്‍ എന്നിവിടങ്ങളില്‍ മഴയില്‍ കുറവുണ്ടാകും. എന്നാല്‍ കിഴക്കന്‍ പ്രവിശ്യ, തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍ കൂടിയ തോതിലും അസീര്‍, ജിസാന്‍ മേഖലകളില്‍ സാധാരണയുള്ളതിലും കുറഞ്ഞ തോതിലുമാകും മഴ പെയ്യുക.

metbeat news


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment