ദുബൈ വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി; സർവീസ് നിർത്തിവെച്ച് എയർ ഇന്ത്യ

ദുബൈ വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി; സർവീസ് നിർത്തിവെച്ച് എയർ ഇന്ത്യ

ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടി. ഇതോടെ നിയന്ത്രണം രണ്ട് ദിവസം കൂടെ തുടരും. ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചിട്ടുണ്ട്. ഇന്ന് (ഏപ്രിൽ 19) രാത്രി 12 മണി വരെയാണ് ചെക്ക്-ഇൻ നിർത്തിവെച്ചത്. ദുബൈയിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് തടസ്സമില്ല. അതേസമയം എയർ ഇന്ത്യ ദുബൈ സർവീസുകൾ നിർത്തിവച്ചു. ഏപ്രിൽ 21 വരെ ബുക്ക് ചെയ്ത ടിക്കറ്റ് മാറ്റിയെടുക്കാൻ സൗകര്യമുണ്ട്. ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകും.

മോശം കാലാവസ്ഥ; 180 യാത്രക്കാരുമായി പോയ വിമാനം തിരിച്ചിറക്കി

യുഎഇയിലെ മഴക്കെടുതി മൂലം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിൽ ആയി. ഇന്നലെ രാത്രി എട്ടുമണിക്ക് കരിപ്പൂരിൽ നിന്ന് പോയ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ദുബായിൽ ഇറക്കാൻ കഴിയാത്തതിനെ തുടർന്ന് തിരിച്ചു കരിപ്പൂരിലേക്ക് എത്തി. വിമാനത്തിൽ 180 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ദുബായില്‍ ഇറങ്ങാന്‍ അനുമതി കിട്ടാത്തതിനെത്തുടര്‍ന്ന് വിമാനം മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം മറ്റു മാര്‍ഗമില്ലാത്തതിനാല്‍ യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു വരികയായിരുന്നു.

ഈ യാത്രക്കാർക്ക് ഇന്ന് വൈകിട്ട് തിരിച്ചു പോകാനുള്ള വിമാനം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. റാസല്‍ ഖൈമയിലേക്ക് ആണ് വിമാന സർവീസ് ഒരുക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് ചാർജ് തിരികെ ആവശ്യമുള്ള യാത്രക്കാർക്ക് നൽകാൻ തയ്യാറാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

metbeat news

ഗൾഫ് കാലാവസ്ഥ അപ്ഡേറ്റുകൾക്കായി

FOLLOW US ON GOOGLE NEWS


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment