Remal cyclone update 25/05/24: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം റിമൽ ചുഴലിക്കാറ്റായി
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ‘ റിമൽ’ ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. റിമൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളം ഞായറാഴ്ച അർദ്ധരാത്രി മുതൽ 9 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവെക്കും. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖം ഞായറാഴ്ച വൈകുന്നേരം മുതൽ 12 മണിക്കൂർ ചരക്ക്, കണ്ടെയ്നർ കൈകാര്യം ചെയ്യൽ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു.
#WATCH | Kolkata, West Bengal: On cyclone Remal, IMD scientist Dr Somenath Dutta says, "The exact location is 18.2 degrees North and 89.7 degrees… This system is very likely to continue to move nearly northward direction. It is likely to intensify into a cyclonic storm over… pic.twitter.com/MM11VOuTV4
— ANI (@ANI) May 25, 2024
തുറമുഖ മേഖലയിലെ റെയിൽവേ പ്രവർത്തനങ്ങളും ഈ സമയത്ത് നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് 26, 27 തീയതികളിൽ പശ്ചിമ ബംഗാളിലെ തെക്ക്, വടക്ക് 24 പർഗാനാസ്, പുർബ മേദിനിപൂർ, കൊൽക്കത്ത, ഹൗറ, ഹൂഗ്ലി ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് IMD അറിയിച്ചു.
മെയ് 26, 27 തീയതികളിൽ ഇത് വടക്കൻ ഒഡീഷയെയും ബാധിക്കും. മെയ് 27-28 തീയതികളിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴ പെയ്തേക്കാം. മെയ് 26, 27 തീയതികളിൽ പശ്ചിമ മേദിനിപൂർ, പുർബ ബർധമാൻ, നാദിയ എന്നീ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. മെയ് 26 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. അതേസമയം, റിമൽ ചുഴലിക്കാറ്റ് കരകയറുക ബംഗ്ലാദേശിലാണ്. ‘റിമൽ ‘ ചുഴലിക്കാറ്റിനെ നേരിടാൻ രാജ്യം തയ്യാറെടുക്കുകയാണ്
സത്ഖിര, കോക്‌സ് ബസാർ എന്നീ തീരപ്രദേശങ്ങളിൽ കനത്ത വേലിയേറ്റവും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുള്ള ‘റിമൽ’ ചുഴലിക്കാറ്റ് ഞായറാഴ്ച വൈകുന്നേരം കരയിൽ കയറും. മതിയായ ഭക്ഷണ വിതരണവും വെള്ളവും സജ്ജീകരിച്ച 4,000 അഭയകേന്ദ്രങ്ങൾ ബംഗ്ലാദേശ് തയ്യാറാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് (ബിഎംഡി) ഞായറാഴ്ച അർദ്ധരാത്രി 12 നും പുലർച്ചെ 1:00 നും ഇടയിൽ ‘വലിയ അപകട’ സിഗ്നൽ നമ്പർ 10 പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മഴക്കാലത്തിനു മുൻപ് ബംഗാൾ ഉൾക്കടലിൽ ഉണ്ടാകുന്ന ആദ്യത്തെ ചുഴലിക്കാറ്റാണിത്. ഇതിന് റെമൽ (അറബിയിൽ മണൽ എന്നാണ് അർത്ഥം)
തീരദേശ ജില്ലകളിലായി 4,000 ത്തോളം അഭയകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ആവശ്യത്തിന് ഭക്ഷണസാമഗ്രികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ, ദുരിതാശ്വാസ മന്ത്രി എം.ഡി മൊഹിബുർ റഹ്മാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ബംഗ്ലാദേശിൽ ഞായറാഴ്ച ‘റെമാൽ’ ചുഴലിക്കാറ്റിനെ നേരിടാൻ രാജ്യം തയ്യാറെടുക്കുകയാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.