കൃത്രിമ മഴക്ക് മുൻപ് രാജ്യതലസ്ഥാനത്ത് ആശ്വാസ മഴ; അന്തരീക്ഷ മലിനീകരണം നേരിയതോതിൽ മെച്ചപ്പെട്ടു
രാജ്യ തലസ്ഥാനത്ത് മഴയെത്തിയതോടെ വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടു. അന്തരീക്ഷ മലിനീകരണം അതിതീവ്രമായി തുടരുന്ന ഡൽഹിയിൽ വെള്ളിയാഴ്ച പുലർച്ചയോടെയാണ് മഴ പെയ്തത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചതോടെ വിഷപുകയുടെ അളവ് അല്പം കുറഞ്ഞു.
ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനീകരമായ കണങ്ങളുടെ അളവിന്റെ നൂറുമടങ്ങാണ് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിലെ ഡല്‍ഹിയിലെ മലിനീകരണതോത്.
അതിനാൽ അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം കണ്ടെത്താനായി കാണ്‍പൂര്‍ ഐ.ഐ.ടി.യുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനിടെയാണ് നേരിയരിയ തോതിലെങ്കിലും മഴലഭിച്ചത്.
അതേസമയം സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഡല്‍ഹിയിലെ മൊത്തം വായുഗുണനിലവാരം 407 ആണ്.
അശോക് വിഹാര്‍(443), ആനന്ദ് വിഹാര്‍(436), ബവാന(433), രോഹിണി(429), പഞ്ചാബി ബാഗ്(422) എന്നിവിടങ്ങളിലാണ് മലിനീകരണതോത് ഏറ്റവും കൂടുതല്‍. സമീപത്തുള്ള യു.പിപിയിലും സ്ഥിതി ഗുരുതമാണ്.
നോയിഡയില്‍ വെള്ളിയാഴ്ച്ച രാവിലെ 475, ഫരീദാബാദില്‍ 459, ഗുരുഗ്രാമില്‍ 386, ഗാസിയാബാദില്‍ 325 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം.
വായു മലിനീകരണം കുറക്കാൻ കൂടുതൽ നടപടി
വായുനിലവാരം ഉയര്‍ത്തുന്നതിനും ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനും പൊടിപടലം വര്‍ധിപ്പിക്കുന്ന നിര്മാണമേഖലകളെ കുറിച്ചും സുപ്രീംകോടതി വെള്ളിയാഴ്ച്ച വിലയിരുത്തും.
വ്യാഴാഴ്ച രാത്രിയോടെ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. വ്യാഴാഴ്ച രാത്രിയോടെ വിവിധ മന്ത്രിമാര്‍ പ്രതിരോധനടപടികള്‍ നേരിട്ടെത്തി വിലയിരുത്തി.