പോര്‍ച്ചുഗലില്‍ കുഴല്‍ മേഘങ്ങള്‍, എന്താണ് ഇവ, വിഡിയോ കാണാം

പോര്‍ച്ചുഗലില്‍ കുഴല്‍ മേഘങ്ങള്‍, എന്താണ് ഇവ, വിഡിയോ കാണാം

യൂറോപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പിനിടെ പോര്‍ച്ചുഗലില്‍ കുഴല്‍ മേഘങ്ങള്‍ (Rolling clouds) രൂപപ്പെട്ടത് ആശ്ചര്യപ്പെടുത്തി. പോര്‍ച്ചുഗലിലെ ബീച്ചില്‍ ജൂണ്‍ 29 ന് പ്രാദേശിക സമയം വൈകിട്ട് 3.30 നാണ് അപൂര്‍വ പ്രതിഭാസം ഉണ്ടായത്. ഇതൊടൊപ്പം ഉയരം കൂടിയ തിരമാലകളും ശക്തമായ കാറ്റും അനുഭവപ്പെട്ടു. 150 കിലോമീറ്റര്‍ ദൂരത്തില്‍ ഇത്തരം മേഘങ്ങള്‍ രൂപപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അപൂര്‍വ കാലാവസ്ഥാ പ്രതിഭാസമാണിതെന്ന് Portuguese Institute of the Sea and Atmosphere (IPMA) അറിയിച്ചു.

പോർച്ചുഗീസ് ബീച്ചിൽ രൂപപ്പെട്ട rolling clouds photo courtesy: The Portugal News

കുഴല്‍ മേഘങ്ങള്‍ക്ക് കാരണം

വ്യത്യസ്ത താപനിലകളുള്ള വായു പിണ്ഡങ്ങളും കടല്‍ക്കാറ്റും പരസ്പരം ഇടപഴകുമ്പോഴാണ് ഇത്തരം മേഘങ്ങള്‍ രൂപ്പപെടുന്നത്. കട്ടികൂടിയ മേഘങ്ങളാണ് ഈ സമയം രൂപപ്പെടുന്നത്. ഇവ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് ലോക കാലാവസ്ഥാ സംഘടന World Meteorological Organization പറയുന്നത്.

കരയുടെയും കടലിന്റെയും ഉപരിതലങ്ങള്‍ തമ്മിലുള്ള താപനിലയിലെ വ്യത്യാസം കാരണം, ശക്തമായ കാറ്റിനൊപ്പം ഒരു ഭീമാകാരമായ തിരമാല പോലെ തോന്നിക്കുന്ന മേഘം കുഴല്‍പോലെ രൂപപ്പെടുകയാണ് ചെയ്യുന്നത്.

കാഴ്ചയില്‍ പേടിപ്പെടുത്തുന്നവയാണ് ഇവ. ട്യൂബിന്റെ മാതൃകയില്‍ തിരശ്ചീനമായി ഈ മേഘങ്ങള്‍ ഉണ്ടാകും. ആള്‍ട്ടോകുമിലസ് (altocumulus ) മേഘങ്ങളാണ് കുഴല്‍രൂപത്തില്‍ രൂപപ്പെടുന്നത്. ചില സമയങ്ങളില്‍ stratocumulus (താഴ്ന്ന ഉയരങ്ങളിലെ ഉരുണ്ടതും സിലിണ്ടര്‍ ആകൃതിയിലുമുള്ള മേഘങ്ങള്‍) ഉം ഇതിനു കാരണമാകും. വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ മേഘങ്ങളുടെ പാളികള്‍ അല്ലെങ്കില്‍ പാളികളാണ് ആള്‍ട്ടോകുമിലസ് മേഘങ്ങള്‍. ഇവയും താഴ്ന്ന ഉയരത്തില്‍ രൂപപ്പെടുന്നവയാണ്.

ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. Peniche, Póvoa de Varzim പ്രദേശങ്ങള്‍ക്കിടയില്‍ വൈകിട്ട് 6 വരെ ഇത്തരം മേഘങ്ങള്‍ ദൃശ്യമായതായി ദി പോര്‍ചുഗല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പോര്‍ച്ചുഗലില്‍ ഉഷ്ണ തരംഗമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇതാണ് ഇത്തരം മേഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നത്. 40 ഡിഗ്രിയാണ് ഞായറാഴ്ച താപനില റിപ്പോര്‍ട്ട് ചെയ്തതെന്ന് യൂറോ ന്യൂസ് പറയുന്നു.

നാഷനല്‍ സിവില്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ പ്രവചന പ്രകാരം അടുത്തയാഴ്ചയും ചൂട് കൂടാനാണ് സാധ്യത. ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

Metbeat News

English summary : rare rolling Clouds along portuguese beach explained

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020