Ramadan Duration 2025: ഇത്തവണ റമദാൻ 13 മുതൽ 16 മണിക്കൂർ വരെ
സൂര്യന് നിലവില്‍ ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തിലാണ്. വിഷുവത്തോടെ (മാര്‍ച്ച് 21) നാണ് ഭൂമധ്യ രേഖയിലെത്തുക. ആഗോളതലത്തില്‍ പകല്‍ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും എന്നറിയാമല്ലോ. റമദാന് വ്രത സമയമായതിനാല്‍ ലോക രാജ്യങ്ങളില്‍ വ്രതം എത്ര മണിക്കൂർ എന്നെല്ലാം സംശയം കാണും. ഇതിനായി നമുക്ക് ഭൂമിയെ ഒന്നു ചുറ്റിവരാം. ലോകത്ത് 13 മുതല്‍ 16 മണിക്കൂര്‍ വരെയാണ് വിവിധ രാജ്യങ്ങളില്‍ 2025 ല്‍ വ്രതം അനുഷ്ഠിക്കേണ്ടി വരിക. പകല്‍ ദൈര്‍ഘ്യം കൂടുന്നത് അനുസരിച്ചാണിത്.
ദക്ഷിണാർധ ഗോളത്തിൽ ദൈർഘ്യം കുറവ്
സൂര്യന് ദക്ഷിണാര്‍ധ ഗോളത്തിലായതിനാല്‍ ഭൂമധ്യ രേഖക്ക് തെക്കുള്ള രാജ്യങ്ങളിലാകും കുറഞ്ഞ സമയം വ്രതം അനുഷ്ഠിക്കേണ്ടി വരിക. ഭൂമിയുടെ ഏറ്റവും തെക്കുള്ള രാജ്യങ്ങളായ ചിലി, ന്യൂസിലന്റ് എന്നിവിടങ്ങളില്‍ ശരാശരി 13 മണിക്കൂര്‍ ആണ് വ്രതം അനുഷ്ഠിക്കേണ്ടി വരിക.

എന്നാല്‍ ഉത്തരാര്‍ധ ഗോളത്തില്‍ വടക്കേ അറ്റത്തുള്ള രാജ്യമായ ഗ്രീന്‍ലാന്റിലും ഐസ് ലന്റിലും വ്രതാനുഷ്ഠാനം 16 മണിക്കൂര്‍ വരും. ഉത്തരാര്‍ധ ഗോളത്തിലുള്ളവര്‍ക്ക് പകല്‍ ദൈര്‍ഘ്യം കൂടുതലായിരിക്കും. ഇന്ത്യ ഉത്തരാര്‍ധ ഗോളത്തിലെ രാജ്യമാണ്. എന്നാല്‍ കേരളം ഭൂമധ്യ രേഖയോട് ഏറെ അകലെ അല്ലാതെയാണ് സ്ഥാനമെന്നതിനാല്‍ കേരളത്തില്‍ വ്രതം 13 മണിക്കൂര്‍ ആണ് വരിക.

ഗ്രീൻ ലാൻ്റിൽ 16.31 മണിക്കൂർ വരെ
ഗ്രീന്‍ലാന്റിലെ നൗക്കില് റമദാന് ആദ്യ ദിനങ്ങളില്‍ 12.56 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. അവസാന നാളുകളില്‍ ഇത് 16.31 മണിക്കൂര്‍ ആയി കൂടും. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം അവസാനം 14.50 മണിക്കൂര്‍ ശരാശരി ദൈര്‍ഘ്യമുണ്ടാകും. റമദാന് തുടക്കത്തില്‍ 12.48 മണിക്കൂര്‍ ആകും ദൈര്‍ഘ്യം. ഗ്രീന്‍ലാന്റ്, ഐസ് ലാന്റ്, ഫിന്‍ലാന്റ്, നോര്‍വേ, സ്വീഡന്, സ്കോട്ലന്റ് എന്നിവിടങ്ങളില്‍ 15 മണിക്കൂര്‍ ആകും.
യൂറോപ്പിലും അമേരിക്കയിലും 14 മണിക്കൂർ
തൊട്ടു താഴെയുള്ള ജര്‍മനിയിലും അയര്‍ലന്റിലും റഷ്യയിലും നെതര്ലാന്റ്സിലും പോളണ്ടിലും കസാഖിസ്ഥാനിലും യു.കെയിലും ബെല്‍ജിയത്തിലും സ്വിറ്റ്സര്‍ലന്റിലും റൊമാനിയയിലും ബള്‍ഗേറിയയിലും ഹെര്സെഗോവിനയിലും ഇറ്റലിയിലും സ്പെയിനിലും ഫ്രാന്‍സിലും തുര്‍ക്കിയിലും യു.എസിലും കാനഡയിലും ചൈനയിലും വരെ 14 മണിക്കൂര്‍ ദൈര്‍ഘ്യം തുടരും.
ഇന്ത്യ, ജപ്പാൻ 13 മണിക്കൂർ
ഗ്രീസില്‍, പോര്‍ച്ചുഗലില്‍, ജപ്പാന്, യു.എസിലെ വാഷിങ്ടണ്‍, ലോസ് ആഞ്ചല്‍സ്, തുനീഷ്യ, അള്‍ജീരിയ, അഫ്ഗാനിസ്ഥാന്, ഇറാന്, ജി.സി.സി, ഇന്ത്യ, പാകിസ്ഥാന്, മൊറോക്കോ, സിറിയ, ജോര്‍ദാന്‍, ഫലസ്തീന്, ഈജിപ്ത്, തുടങ്ങി ശേഷിക്കുന്ന രാജ്യങ്ങളില്‍ 13 മണിക്കൂറുമാകും ദൈര്‍ഘ്യം.