നാളെ മുതൽ മഴ നേരിയ തോതിൽ സജീവമാകും; ഇതുവരെ 38 ശതമാനം മഴ കുറവ്

കേരളത്തിൽ കാലവർഷം തുടങ്ങിയ ഒന്നരമാസം പിന്നിടുമ്പോൾ 38 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ജൂലൈ 18 വരെ 649.7 mm മഴയാണ് ലഭിച്ചത്. അതേസമയം ലക്ഷദ്വീപിൽ സാമാന്യം നല്ല മഴ ലഭിച്ചു 3% മഴ കുറവ് മാത്രമാണ് ലക്ഷദ്വീപിൽ ഉള്ളത്. 514.9 mm മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ, ജൂലൈ 18 വരെയുള്ള കണക്കുപ്രകാരം 497.5mm മഴ ലഭിച്ചു.

ഓരോ ജില്ലയിലും ലഭിച്ച മഴയുടെ അളവ്

പത്തനംതിട്ട ജില്ലയിൽ 33 എം എം മഴ ലഭിച്ചു. അതായത് 11 ശതമാനം മഴ കുറവ്. ആലപ്പുഴയിൽ 701.3 എം എം മഴ ലഭിച്ചു 18% മഴക്കുറവ്. വയനാട് 57 ശതമാനം, തൃശൂർ മുപ്പത്തിഒൻപത് ശതമാനം, തിരുവനന്തപുരം 30% പാലക്കാട് 48 ശതമാനം, മലപ്പുറം 40% കോഴിക്കോട് 54 ശതമാനം, കോട്ടയം 39% കൊല്ലം 10 ശതമാനം, കാസർകോട് 26%, ഇടുക്കി 57 ശതമാനം, എറണാകുളം 25%,കണ്ണൂർ 27% എന്നിങ്ങനെയാണ് മഴ കുറവ് രേഖപ്പെടുത്തിയത്. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ 28% മഴക്കുറവ് രേഖപ്പെടുത്തി. 1314.8 എം എം മഴ ലഭിക്കേണ്ട മാഹിയിൽ 943.6എം എം മഴയാണ് ഇതുവരെ ലഭിച്ചത്.

അതേസമയം കാലവർഷം ജൂണിൽ കേരളത്തിൽ എത്തിയ ശേഷം ഇതുവരെ ബംഗാൾ ഉൾക്കടൽ സജീവമായിട്ടില്ല. ബംഗാൾ ഉൾക്കടലും പടിഞ്ഞാറൻ പസഫിക് സമുദ്രവും ശക്തിപ്പെടുന്നതോടെ കേരളത്തിൽ വീണ്ടും മഴ ലഭിച്ചു തുടങ്ങും . ജൂൺ ആദ്യവാരത്തിലും ജൂലൈ ആദ്യ വാരത്തിലും കേരളത്തിൽ ലഭിച്ച മഴ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തിപ്പെട്ടതും ന്യൂനമർദ പാത്തി (Offshore Trough) സജീവമായതിനെ തുടർന്നുമായിരുന്നു.

എന്നാൽ ഇനിയുള്ള മഴ ലഭിക്കുന്നത് ബംഗാൾ ഉൾക്കടലിന്റെ സ്വാധീനം മൂലമാണ്.  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദസാധ്യത നിലനിൽക്കുന്നതിനാൽ കേരളത്തിൽ ജൂലൈ 19 നും 25 നും ഇടയിൽ എല്ലാ ജില്ലയിലും മഴക്ക് സാധ്യതയെന്നാണ് Metbeat Weather റിന്റെ പ്രാഥമിക വിലയിരുത്തൽ. എങ്കിലും കഴിഞ്ഞ ആഴ്ച ലഭിച്ചത് പോലുള്ള ശക്തമായ മഴക്ക് സാധ്യതയില്ല. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുക. കാലാവസ്ഥ വാർത്തകൾ അറിയുന്നതിനായി metbeatnews.com, metbeat.com വെബ്‌സൈറ്റുകൾ പതിവായി സന്ദർശിക്കുകയും കാലാവസ്ഥാ അവലോകന റിപ്പോർട്ടുകൾ വായിച്ചു മനസിലാക്കുകയും ചെയ്യുക.

Share this post

Leave a Comment