ഉഷ്ണ തരംഗം, മിഡിൽ ഈസ്റ്റിനെയും വടക്കേ ആഫ്രിക്കയെയും ചുട്ടുപൊള്ളിക്കുന്നു

ലോകമെമ്പാടും താപനില കുതിച്ചുയരുകയാണ്. മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും ഉഷ്ണ തരംഗത്താൽ ചുട്ടുപൊള്ളുന്നു. മെനാമേഖലയുടെ പല ഭാഗങ്ങളിലും താപനില ഉയർന്നിരിക്കുകയാണ്. പല രാജ്യങ്ങളും താപനില റെക്കോർഡ് തകർത്തു മുന്നേറുകയാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡബ്ലിയു എം ഒ (WMO). ഈയാഴ്ച ചൂട് തരംഗം കൂടുതലായിരിക്കും എന്നും ഡബ്ലിയു എം.ഒ പറഞ്ഞു. വടക്കേ അമേരിക്ക, ഏഷ്യ, വടക്കേ ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവിടങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കും.

അതേസമയം പ്രദേശത്തുടനീളം കാട്ടു തീ പടർന്നു പിടിക്കുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി ഇല്ല. തീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടുത്ത അഞ്ചു ദിവസങ്ങളിൽ അൽജീരിയയിലെ അഞ്ചു സംസ്ഥാനങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. താഴ്ന്ന അന്തരീക്ഷമർദ്ദം” കാരണം ഈ പ്രദേശങ്ങളിൽ ചിലത് 51C (123.8F) വരെ ഉയർന്ന താപനിലയിൽ എത്തുമെന്ന് രാജ്യത്തിന്റെ പരിസ്ഥിതി കാലാവസ്ഥാ വിദഗ്ധനായ ബസ്മ ബെൽബാഗൗയി പറഞ്ഞു. റെക്കോർഡുകൾ പിന്നിട്ട് താപനില മുന്നോട്ട് പോകുമ്പോൾ പല രാജ്യങ്ങളിലും ജാഗ്രത മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം പാലസ്തീനിൽ കടുത്ത ചൂട് തുടരുമ്പോൾ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടത് ജനങ്ങളെ പ്രകോപിതരാക്കി. ഏകദേശം 12 മണിക്കുളം മണിക്കൂറോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. അതിനാൽ അധികാരികൾക്കെതിരെ അവർ പ്രതിഷേധം പ്രകടിപ്പിച്ചു.

സിറിയയുടെ ചില ഭാഗങ്ങളിൽ താപനില 40C (104F) ൽ എത്തിയതിനാൽ മധ്യ സിറിയൻ ഗ്രാമപ്രദേശങ്ങളിൽ കാട്ടുതീ പടർന്നു.

ഹമാ, ഹോംസ് പ്രവിശ്യകളിലാണ് തീപിടുത്തമുണ്ടായത്. കാട്ടുതീ കാരണം ചില കുടുംബങ്ങൾക്ക് ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്‌ച രാജ്യത്ത്‌ ശരാശരി 6C (10.8F) വരെ താപനില ഉയർന്നതായി SANA വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

ലെബനനിലെ പർവതപ്രദേശങ്ങളിലും ഹരിത വനപ്രദേശങ്ങളിലും, പ്രത്യേകിച്ച് വടക്കൻ ലെബനനിലെ വിദൂര പ്രദേശമായ വാദി ജഹന്നം അല്ലെങ്കിൽ നരകത്തിന്റെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശങ്ങളിലും തീ പടരുകയാണ്.

ചരിവുകളിലും ദുർഘടമായ പ്രദേശങ്ങളിലും ധാരാളം വൃക്ഷങ്ങളും ദേവദാരു മരങ്ങളും കത്തിക്കുകയും ചാരമാക്കുകയും ചെയ്‌തതിനാൽ ഹെലികോപ്റ്ററുകളും, സന്നാഹങ്ങളും ഉപയോഗിച്ച് ലെബനീസ് സൈന്യത്തിന് തീ അണയ്‌ക്കാൻ കഴിഞ്ഞു.

Share this post

Leave a Comment