കാപ്പിമലയിൽ ഉരുൾപൊട്ടി, അഴീക്കോട് വീടുകളിൽ വെള്ളം കയറി

കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ കാപ്പി മലയിൽ ഉരുൾപൊട്ടി. കാപ്പി മലയ്ക്കും പൈതൽ മലയ്ക്കും ഇടയ്ക്കുള്ള വെതൽ കുണ്ടിലെ വനമേഖലയിലാണ് ഉരുൾപൊട്ടിയത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴവെള്ളപ്പാച്ചിൽ കണ്ടാണ് ഉരുൾപൊട്ടിയ വിവരം നാട്ടുകാർ അറിഞ്ഞത്. ദുരന്തസാധ്യത കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.

https://fb.watch/lC4BpHy_VS/?mibextid=cdlzoH

അതേസമയം കനത്ത മഴയെ തുടർന്ന് കക്കാട് ചെക്കി ചിറയിൽ വീടുകളിലും വെള്ളം കയറി. കണ്ണൂർ കോർപറേഷൻ പുഴാതിസോൺ ഷാദുലി പള്ളിക്ക് 130 നമ്പർ അംഗൻവാടിക്ക് സമീപത്തെ സി.ബി. ആയിശയുടെ വീടിനു മേൽമതിൽ ഇടിഞ്ഞു വീണു. വീടിനു കേടുപാടുണ്ട്.

അഴീക്കോട് മൂന്നുനിരത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 13 വീടുകളില്‍ നിന്നായി 57 പേരെ മാറ്റിപ്പാർപ്പിച്ചു. രണ്ട് യൂനിറ്റ് അഗ്നിശമനസേയും നാട്ടുകാരുടെയും സഹകരണത്തോടെ ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്.

Leave a Comment