കേരളത്തിൽ ഇന്നു മുതൽ നാലു ദിവസം മഴ കുറയാൻ സാധ്യത

ബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി കരയിലേക്ക് അടുത്ത് ഗുജറാത്തിലേക്ക് കരകയറാൻ ഒരുങ്ങുന്നതോടെ കേരളത്തിൽ ഇന്നു മുതൽ മഴ കുറയും. ഈ മാസം 15 ന് വൈകിട്ടോടെയാണ് ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ കരകയറുക.

നിലവിൽ കാലവർഷക്കാറ്റിനെ തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ വച്ച് ബിപർജോയ് ചുഴലിക്കാറ്റ് ആകർഷിക്കുന്നുണ്ടെന്നും അതിനാൽ കേരളത്തിലേക്ക് കാലവർഷക്കാറ്റിന്റെയും ഈർപ്പ പ്രവാഹത്തിന്റെയും തടസം അനുഭവപ്പെടുമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. ബുധനാഴ്ച വരെ കേരളത്തിൽ മഴ ശക്തമാകുമെന്നായിരുന്നു നേരത്തെ മെറ്റ്ബീറ്റ് വെതറിലെ കാലാവസ്ഥാ പ്രവചനം.

കാലവർഷക്കാറ്റ് ദുർബലമാകുന്നതും മേഘങ്ങൾ കുറയുന്നതും അടുത്ത നാലു ദിവസം കേരളത്തിൽ കാലർഷത്തെ ദുർബലമാക്കിയേക്കും. മഴ പൂർണമായി വിട്ടുനിൽക്കില്ലെങ്കിലും ചാറ്റൽ മഴയും ഒറ്റപ്പെട്ട ഇടത്തരം മഴയും ദീർഘമായ ഇടവേളകളും വെയിലുമായി ഇനിയുള്ള മൂന്നു ദിവസം മാറാനാണ് സാധ്യത.

ബിപർജോയ് ചുഴലിക്കാറ്റ് കരകയറിയ ശേഷവും അറബിക്കടലിൽ കാറ്റിന്റെ അസ്ഥിരിതാവസ്ഥ തുടരുന്നതിൽ രണ്ടാം വാരത്തോടെയേ കേരളത്തിൽ മഴ വീണ്ടും സജീവമാകുകയുള്ളൂ. നിലവിൽ കേരളത്തിൽ മഴക്കുറവ് 54 ശതമാനാണ്. ജൂൺ മാസത്തിൽ കേരളത്തിൽ മഴ സാധാരണയേക്കാൾ കുറയുമെന്ന് മെയ് മാസത്തിലെ പ്രവചനത്തിൽ ഞങ്ങളുടെ നിരീക്ഷകർ പറഞ്ഞിരുന്നു. ഇപ്പോഴത്തെ മഴക്കണക്കുകളും ഇതാണ് അടിവരയിടുന്നത്.

ജൂലൈ മാസത്തിൽ സാധാരണതോതിലും ഓഗസ്റ്റിൽ സാധാരണയേക്കാൾ മഴയുമാണ് മെറ്റ്ബീറ്റ് വെതർ പ്രവചിച്ചത്. കൂടുതൽ അപ്‌ഡേഷനുകൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റുകൾ metbeat.com, metbeatnews.com സന്ദർശിക്കുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment