ന്യൂനമർദ്ദം; ഒമാനിൽ നാളെ മുതൽ മഴ ശക്തിപ്പെടും

ഒമാനിൽ നാളെ മുതൽ മഴ ശക്തിപ്പെടും. അറബികടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ഉഷ്ണണമേഖല ന്യൂന മർദ്ദമായി മാറിയതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ഒമാനിലെ ദോഫാർ ഗവർണറേറ്റിന്റെയും യമനിന്‍റെയും തീരങ്ങളിലേക്ക് നീങ്ങുന്നത് തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ഉഷ്ണമേഖലാ ന്യൂനമർദമായി മാറും.

അടുത്ത 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറാനും സാധ്യതയുണ്ട്. തിങ്കളാഴ്ച അർധരാത്രിക്കു ശേഷം ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ-മഹ്‌റ ഗവർണറേറ്റിനും ഇടയിൽ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കേന്ദ്ര ഭാഗം നിലവിൽ സലാല തീരത്ത് നിന്ന് ഏകദേശം 1100 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 37മുതൽ 50കി.മീറ്റർ വേഗതയിലാണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്.

ഇതുമായി രൂപപ്പെട്ട മഴ മേഘങ്ങൾ ദോഫാർ ഗവറർണറേറ്റിലെ സദാ വിലായത്തിൽനിന്ന് 900 കിലോമീറ്റർ അകലെയാണുള്ളതെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഞായറാഴ്ച ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിലായി 50മുതൽ 200 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 50മുതൽ 75 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗത. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേകും.

ന്യൂനമർദ്ദം; ഒമാനിൽ നാളെ മുതൽ മഴ ശക്തിപ്പെടും
ന്യൂനമർദ്ദം; ഒമാനിൽ നാളെ മുതൽ മഴ ശക്തിപ്പെടും

അതേസമയം, തിങ്കളാഴ്ച 68 മുതൽ 125 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക.

200 മുതൽ 600 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നും സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment