Today kerala weather:അറബിക്കടലിലെ ന്യൂനമർദ്ദത്തിന് പുറമെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യതയും കേരളത്തിൽ മഴ കുറയ്ക്കും.
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു
അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് ന്യൂനമര്‍ദം (low pressure area) രൂപപ്പെട്ടു. ന്യൂനമര്‍ദം ശക്തിപ്പെട്ട് well marked low pressure area (WML) ആകുമെന്നാണ് നിരീക്ഷണം. ഈ മാസം 21 ഓടെ തീവ്രന്യൂനമര്‍ദം (Depression) ആകാനും സാധ്യതയുണ്ട്.
തുടര്‍ന്ന് വീണ്ടും ശക്തിപ്പെട്ട് തേജ് ചുഴലിക്കാറ്റും ആയേക്കും. തീരത്തു നിന്ന് 700 കി.മി അകലെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ശക്തിപ്പെടുന്ന മുറയ്ക്ക് ഇത് ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനാണ് സാധ്യത.
അതേസമയം ബംഗാള്‍ ഉള്‍ക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടും. ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുക.ഇവിടെ നിലവിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.ഇതോടൊപ്പം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ശ്രീലങ്ക വഴി കന്യാകുമാരി തീരം വരെ ന്യൂനമര്‍ദപാത്തി (Trough) രൂപപ്പെട്ടു.
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴ
കേരളത്തില്‍ വരണ്ട കാലാവസ്ഥ ആയിരിക്കില്ല. ഒറ്റപ്പെട്ട മഴ പല ഭാഗങ്ങളിലായി ഉച്ചയ്ക്ക് ശേഷം പ്രതീക്ഷിക്കാം. ദുര്‍ബലമാകുന്ന കിഴക്കന്‍, പടിഞ്ഞാറന്‍ കാറ്റുകളുടെ അഭിസരണം ഇടിയോടെ മഴക്ക് കാരണമായേക്കും. കിഴക്കന്‍ മലയോര മേഖലയിലാണ് ഇത്തരം മഴക്ക് കൂടുതല്‍ സാധ്യത. കേരളത്തിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല
ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യതയും കേരളത്തിൽ മഴ കുറയ്ക്കും
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദങ്ങളുടെയും ചക്രവാതച്ചുഴിയുടേയും പശ്ചാത്തലത്തില്‍ മേഘരൂപീകരണം ശക്തമാണ്.
എന്നാല്‍ ഇരു സിസ്റ്റങ്ങളും ശക്തിപ്പെടാന്‍ ഈര്‍പ്പത്തെ വലിച്ചെടുക്കുന്നതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഈ സീസണില്‍ ലഭിക്കേണ്ട മഴ കുറയാനാണ് ന്യൂനമര്‍ദങ്ങള്‍ കാരണമാകുക എന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.