ഭാഗിക ചന്ദ്രഗ്രഹണം കാണാൻ അവസരം ഒരുക്കി മെലീഹ

ഭാഹിക ചന്ദ്രഗ്രഹണം കാണാൻ അവസരമൊരുക്കി യുഎഇയിലെ പ്രമുഖ പുരാവസ്തു – ‌ഇക്കോ ടൂറിസം പദ്ധതി മെലീഹ ആർക്കിയോളജിക്കൽ സെന്റർ. 2023 നടക്കുന്ന അവസാന ചന്ദ്രഗ്രഹണം കാണാനുള്ള അവസരമാണ്ഷാർജ മെലീഹയിലെ കേന്ദ്രത്തിൽ ഒരുക്കുന്നത്.

എന്താണ് ചന്ദ്രഗ്രഹണം?

സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി വരുന്നതോടെ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു.

ഈ നിഴൽ ചന്ദ്രനെ പൂർണമായി മറയ്‌ക്കാതെയാണ് കടന്ന് പോകുന്നതെങ്കിൽ അതിനെ ഭാഗിക ചന്ദ്രഗ്രഹണം എന്നു പറയുന്നു. ചന്ദ്രനെ പൂർണ്ണമായും നിഴൽ മറച്ചാൽ അത് പൂർണ്ണ ചന്ദ്രഗ്രഹണം എന്നറിയപ്പെടുന്നു.
ഭാഗിക ചന്ദ്രഗ്രഹണം കാണാൻ അവസരം ഒരുക്കി  മെലീഹ

ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുമോ?

നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ എല്ലാവര്‍ക്കും സുരക്ഷിതമായി ചന്ദ്രഗ്രഹണങ്ങള്‍ നോക്കിക്കാണാനാവും. ബൈനോക്കുലറുകളും ദൂരദര്‍ശിനികളും ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തമായി ഇത് കാണാം.

2025 സെപ്റ്റംബര്‍ 7 നാണ് ഇന്ത്യയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന അടുത്ത ചന്ദ്രഗ്രഹണം. 2022 നവംബറിലാണ് മുമ്പ് ഇന്ത്യയില്‍ നിന്ന് ചന്ദ്രഗ്രഹണം ദൃശ്യമായത്. വാനനിരീക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങളും വിഭാഗവുമുള്ള മെലീഹയിൽ അത്യാധുനിക ദൂരദർശിനികളും ഈ വിഷയത്തിൽ അവഗാഹമുള്ള ഗൈഡുമാരും സഹായത്തിനുണ്ടാവും.

നഗരത്തിരക്കുകളിൽ നിന്നും വെളിച്ചത്തിന്റെ മലിനീകരണത്തിൽ നിന്നുമേറെ ദൂരെ, മരുഭൂമിയുടെ പ്രശാന്തതയിലാണ് വാനനിരീക്ഷണത്തിനുള്ള സംവിധാനമെന്നതിനാൽ കൂടുതൽ മിഴിവോടെ
ഈ പ്രതിഭാസം ദൃശ്യവുമാകുന്നു.
ഭാഗിക ചന്ദ്രഗ്രഹണം കാണാൻ അവസരം ഒരുക്കി  മെലീഹ

രാത്രി എട്ടുമണിയോടെ മെലീഹ മരുഭൂമിയിൽ പ്രത്യേകം സജ്ജമാക്കിയ പനോരമ
ലോഞ്ചിലായിരിക്കും പരിപാടി അരങ്ങേറുക.

മുതിർന്നവർക്ക് 200 ദിർഹവും കുട്ടികൾക്ക് അത്താഴം ഉൾപ്പെടെ 150 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചുംകുട്ടികൾക്ക് ഇവന്റിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 06 8021111 എന്ന നമ്പറിലോ [email protected] ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. www.discovermleiha.ae എന്ന വെബ്സൈറ്റ് വഴിയും മെലീഹയിലെ കൂടുതൽ വിശേഷങ്ങളറിയാം.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment