തമിഴ്നാട്ടിൽ ഇന്ന് മഴ സാധ്യത വടക്കൻ കേരളത്തിൽ മേഘാവൃതം
തമിഴ്നാടിന് മുകളിൽ അന്തരീക്ഷത്തിന്റെ മധ്യ ഉയരങ്ങളിലായി രൂപപ്പെട്ട കാറ്റിന്റെ അസ്ഥിരതയെ ( wind instability) തുടർന്ന് തമിഴ്നാട്ടിൽ ഇന്ന് ഇടിയോടുകൂടി മഴ സാധ്യത. കേരളത്തിൻ്റെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് രാവിലെ മുതൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യത.
എന്നാൽ കേരളത്തിൽ ഇന്ന് മഴ സാധ്യത കുറവാണ്. മറ്റു ജില്ലകളിൽ തെളിഞ്ഞ കാലാവസ്ഥയ്ക്കാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ ഈ മാസം 25ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ 26ന് ശേഷം വടക്കൻ ജില്ലകളിൽ വീണ്ടും മഴ സാധ്യത.
27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഒഡീഷയിൽ കരകയറാനാണ് സാധ്യത. ഒഡീഷക്ക് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്.
തെക്കൻ കേരളത്തിൽ ഇത് കാര്യമായ സ്വാധീനം ഉണ്ടാക്കില്ല. എന്നാൽ മധ്യ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.
to know local weather click on metbeat.com