നാളെ മുതൽ വീണ്ടും മഴ ശക്തിപ്പെടും, മഴക്കൊപ്പം കാറ്റും
കേരളത്തിൽ നാളെ ( ഞായർ ) മുതൽ വീണ്ടും മഴ കൂടാൻ സാധ്യത. ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ വിവിധ ജില്ലകളിൽ ലഭിച്ചു തുടങ്ങും. രാത്രിയും വൈകിട്ടും മലയോര മേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴക്ക് സാധ്യത. നേരത്തെയുള്ള നിരീക്ഷണ പ്രകാരം ഓഗസ്റ്റ് 5 മുതൽ ആയിരുന്നു വീണ്ടും മഴ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ ചുഴിയുടെ (upper air circulation – UAC) സാന്നിധ്യം കേരളത്തിൽ ഉൾപ്പെടെ ഇന്നലെ മുതൽ അന്തരീക്ഷമാറ്റം ഉണ്ടാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വരുംദിവസങ്ങളിൽ ജാഗ്രത പാലിക്കേണ്ടി വരും.
കേരളത്തിലെ ഡാമുകളിലും ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് നീങ്ങുകയാണ്. മഴക്കൊപ്പം ശക്തമായ കാറ്റും ഇത്തവണ ഉണ്ടാകും. കേരളത്തിനൊപ്പം തമിഴ്നാട്ടിലും പരക്കെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇടിയോടുകൂടിയുള്ള മഴയാണ് തമിഴ്നാട്ടിൽ പ്രതീക്ഷിക്കുന്നത്.
English Summary : Expect heavy rain and strong winds starting tomorrow. Stay informed and take necessary precautions to ensure your safety during the weather changes