ദീർഘനാൾ നീണ്ടുനിൽക്കുന്ന വേനലിന് അവധി കൊടുത്ത് ബ്രിട്ടനിൽ മഴ

ദീർഘനാൾ നീണ്ടുനിൽക്കുന്ന വേനലിന് അവധി കൊടുത്ത് ബ്രിട്ടനിൽ ആഗസ്റ്റ് 1 മുതൽ മഴ തുടങ്ങും. താപനില 17 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും കാലാവസ്ഥ നിരീക്ഷകർ. മെറ്റ് ഓഫീസിന്റെ പ്രവചനം അനുസരിച്ച് 10 ദിവസം തുടർച്ചയായി മഴ ലഭിക്കും. വേനൽ ആഘോഷിക്കാൻ ബ്രിട്ടനിലെ ബീച്ചുകളിൽ എത്തുന്നവർക്ക് മഴ ഇനി നനയാം. ഇന്നു മുതൽ ആഗസ്റ്റ് 7 വരെ ഇടിയോടുകൂടിയ ശക്തമായ മഴയായിരിക്കും ലഭിക്കുക. പടിഞ്ഞാറു നിന്നെത്തുന്ന ഒരു ജെറ്റ് പ്രവാഹം ബ്രിട്ടനില്‍ മഴക്ക് കാരണമാകുമെന്നും, തെക്കന്‍ മേഖലകളില്‍ താപനില 20 ഡിഗ്രി വരെയും വടക്കന്‍ മേഖലകളില്‍ 17 മുതല്‍ 18 ഡിഗ്രി വരെയും ആക്കി കുറയ്ക്കുമെന്നും മെറ്റിരിയോളജിസ്റ്റ് ഫില്‍ മോറിഷ് പറഞ്ഞു.

ഇതോടെ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അനിശ്ചിതത്തിലായി. ദീർഘനാൾ നീണ്ടുനിൽക്കുന്ന ഒരു വേനലിന് സാധ്യതയില്ലെങ്കിലും ആഗസ്റ്റ് അവസാനത്തോടെ വേനൽ വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളിലും ആരംഭിക്കുന്ന മഴ ചൊവ്വാഴ്ച്ചയോടെ യു കെയില്‍ മുഴുവനായി വ്യാപിക്കും. ശക്തിയായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം ബുധനാഴ്ച്ച വെയിലും മഴയും ഇടകലര്‍ന്ന കാലാവസ്ഥയായിരിക്കും.

ബുധനാഴ്ച്ച തെക്കന്‍ ഇംഗ്ലണ്ടിലും ലണ്ടനിലും മഴ തുടരും. അതേസമയം വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും കനത്ത മഴ രാജ്യം മുഴുവൻ ലഭിക്കും. ആഗസ്റ്റ് 5 ലെ വാരാന്ത്യവും മഴയില്‍ മുങ്ങിയേക്കും. കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് ആഗസ്റ്റ് ആരംഭത്തില്‍ അസ്ഥിരമായ കാലാവസ്ഥയായിരിക്കും എന്നാണ്. ഇടക്കിടെ വെയിലും മഴയും ഇടകലര്‍ന്നതും ന്യൂനമർദ്ദം നീങ്ങിത്തുടങ്ങുന്നതോടെ യു കെയില്‍ ആകെയായി മഴ ലഭിക്കും എന്നാണ്.

തെക്കന്‍ മേഖലയില്‍ ശക്തമായ ഇടിയോടു കൂടിയ മഴ ലഭിക്കും. അതേസമയം വടക്കന്‍ മേഖലയില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും.വടക്ക് കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ പെയ്യുന്നതിനുള്ള സാധ്യതയുമുണ്ട്. മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും,രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Leave a Comment