Qatar weather forecast 18/10/23
ഖത്തറില്‍ ഇന്നും നാളെയും കനത്ത ചൂടിന് ആശ്വാസമായി മഴ ലഭിക്കും. ഇടിയോടു കൂടെയുള്ള മഴക്കാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശം മേഘാവൃതമായിരുന്നു. ഇന്നും നാളെയും ഖത്തറില്‍ മഴ ലഭിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.
فرص تشكل سحب محلية ممطرة يومي الأربعاء والخميس #قطر
Chance of rainy local clouds formation on Wednesday and Thursday #Qatar pic.twitter.com/jKxiYi4XmB
— أرصاد قطر (@qatarweather) October 17, 2023
അല്‍ വാസിമിക്ക് തുടക്കം, ഇനി ചൂട് കുറയും
അല്‍ വാസിമി എന്ന കാലാവസ്ഥാ സീസണിന്റെ തുടക്കമാണിതെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പറഞ്ഞിരുന്നു. ചൂടില്‍ നിന്ന് മഴയിലേക്ക് മാറുന്ന കാലാവസ്ഥയാണ് ഈ സീസണിന്റെ തുടക്കത്തില്‍ ഉണ്ടാകുക. 52 ദിവസമാണ് ഈ സീസണ്‍ തുടരുക. ഡിസംബര്‍ ആറുവരെ ഖത്തറില്‍ താപനില കുറഞ്ഞു നില്‍ക്കാന്‍ ഇതു കാരണമാകും. ഖത്തറില്‍ ഇപ്പോള്‍ തന്നെ കാലാവസ്ഥ ചൂടിന് ഏറെ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവില്‍ രാത്രിയില്‍ ചൂട് മാറി തണുപ്പ് അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയിലും പകലിലും താപനില കുറഞ്ഞാണ് അനുഭവപ്പെട്ടത്. 37 ഡിഗ്രി സെല്‍്ഷ്യസ് ആണ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പകല്‍ താപനില. രണ്ടു ദിവസത്തിനു ശേഷവും ഖത്തറില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കേണ്ടതെന്നും മിന്നല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ പറഞ്ഞു.
മെറ്റ്ബീറ്റ് വെതറിന്റെ അപ്‌ഡേറ്റുകള്‍ അറിയാന്‍ metbeatnews.com സന്ദര്‍ശിക്കുക. പ്രവാസികള്‍ക്കുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലും വാട്‌സ്ആപ്പ് ചാനലിലും ജോയിന്‍ ചെയ്യുക. മിന്നല്‍ മുന്നറിയിപ്പ് തല്‍സമയം അറിയാന്‍ മെറ്റ്ബീറ്റ് വെസ്‌സൈറ്റിലെ മിന്നല്‍ റഡാര്‍ ഉപയോഗിക്കാം.