ഇന്നു മുതൽ അടുത്ത ആഴ്ച വരെ ഖത്തറിൽ മഴ
ഇന്നു മുതൽ അടുത്ത ആഴ്ച ആരംഭം വരെ ഖത്തറിൽ മഴയ്ക്ക് സാധ്യത എന്ന് ഖത്തർ കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും.ഈ കാലയളവിൽ രാജ്യത്തിന്റെ മിക്കപ്രദേശങ്ങളിലും നേരിയ തീവ്രതയുള്ള മഴയ്ക്ക് സാധ്യത.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കടൽതീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത. ദൃശ്യപരത മോശമാകുമെന്ന മുന്നറിയിപ്പും നൽകുന്നു. വരാന്തത്തിൽ താപനില 19 ഡിഗ്രി സെൽഷ്യസ് മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ്. വെള്ളിയാഴ്ച കാറ്റ് പ്രധാനമായും വടക്കു പടിഞ്ഞാറ് ദിശയിൽ ആയിരിക്കും.
ശനിയാഴ്ച കാറ്റ് വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് ദിശയിലും ആയിരിക്കും. വെള്ളിയാഴ്ച കടൽ ഉയരം മൂന്നു മുതൽ 8 അടി വരെയും ശനിയാഴ്ച കടൽ ഉയരം മൂന്നു മുതൽ ഒമ്പത് അടി വരെയും ആയിരിക്കും.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?