ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യത

ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യത
ഖത്തറിൽ ബുധനാഴ്ച മുതൽ മഴക്ക് സാധ്യത. ഈ ആഴ്ച അവസാനം വരെ മഴ തുടർന്നേക്കും. നാളെ ഉച്ചയ്ക്ക് ശേഷം ആകാശം മേഘാവൃതമാകാനും വൈകിട്ടോടെ ചിലയിടങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇടിയോടെ മഴയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി ഖത്തറിന്റെ ചില ഭാഗങ്ങളിൽ മഴ തുടരുന്നുണ്ട്.

അൽ ഉതയോരിയ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. വെള്ളിയാഴ്ച അബു സമ്ര, അൽ കരാന, മികെയ്ൻസ് തുടങ്ങിയ ഖത്തറിന്റെ മേഖലകളിലും മഴ ലഭിച്ചിരുന്നു. തെക്കൻ മേഖലയിൽ 16 എം.എം മഴ രേഖപ്പെടുത്തി. വേനലിലെ അൽ നത്ര നക്ഷത്രം ഉദിച്ചെന്ന് നേരത്തെ ആസ്‌ട്രോണമിക്കൽ വിദഗ്ധർ പറഞ്ഞിരുന്നു. ഈ നക്ഷത്രം ദൃശ്യമാകുന്ന 13 ദിവസം രാജ്യത്ത് ചൂടേറും. ഉയർന്ന താപനിലയും ആർദ്രതയുമാണ് അനുഭവപ്പെടുക. അതേസമയം, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടും അൽ നത്ര നക്ഷത്രം ഒരാഴ്ച പിന്നിടുമ്പോൾ സുഹൈൽ നക്ഷത്രം ഉദിക്കുകയും പിന്നീട് ചൂടു കുറയുകയും ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.

Leave a Comment