അലസ്ക്കയിൽ കടലിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
അമേരിക്കയിലെ അലസ്കയിൽ ശക്തമായ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. കടലിലാണ് ഭൂചലനം ഉണ്ടായത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടു മണിയോടെയാണ് ഭൂചലനം. Popof Island ലെ
Sand Point ൽ ആണ് ഭൂചലനത്തിൻ്റെ പ്രഭകേന്ദ്രം.
ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. 400 തുടർ ചലനങ്ങളും റിപ്പോർട്ട് ചെയ്തു. സമുദ്ര ഉപരിതലത്തിൽ നിന്ന് 36 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. തുടർ ചലനങ്ങളിൽ ഏറ്റവും ശക്തമായത് 5.1 രേഖപ്പെടുത്തി ഭൂചലനമാണ്.
അലസ്കയിൽ ഒരു വർഷം 10 മുതൽ 15 വരെ ഭൂചലനങ്ങൾ രേഖപ്പെടുത്താറുണ്ട്. ശക്തമായ ഭൂചലനത്തിന്റെ അടിസ്ഥാനത്തിൽ അലസ്കയിലെ ചില പ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. ആദ്യ റിപ്പോർട്ടുകളിൽ ഭൂകമ്പ തീവ്രത 8.2 വരെ ഉണ്ടായിരുന്നു. ഭൂചലനം നടന്ന ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.
Sand Point ലെ തെക്കാണ് ഭൂചലനം ഉണ്ടായതെന്ന് US Geological Survey (USGS) പറഞ്ഞു. Pacific – North American
ടെക്ടോണിക് പ്ലേറ്റ്കളുടെ ചലനമാണ് അമേരിക്കയിൽ ഭൂചലനത്തിന് കാരണമാകുന്നത്.
Pacific Ring of Fire ൻ്റെ മേഖലയിലാണ് അലസ്ക ചെയ്യുന്നത്. Pacific Ring of Fire എന്നത് ഇന്തോനേഷ്യ ഉൾപ്പെടുന്ന എപ്പോഴും ഭൂചലനങ്ങൾ ഉണ്ടാകുന്ന പ്രദേശമാണ്.
1964 മാർച്ചിൽ അലസ്കയിൽ 9.2 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. വടക്കേ അമേരിക്കയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനം ഇതായിരുന്നു.