വൈദ്യുതി നിയന്ത്രണം 10-15 മിനിറ്റ് മാത്രം; മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി

വൈദ്യുതി നിയന്ത്രണം 10-15 മിനിറ്റ് മാത്രം; മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി

കേരളത്തിലെ കടുത്ത ചൂടിനെ തുടർന്ന് വൈദ്യുത ഉപയോഗം പീക്ക് ലെവൽ കടന്നതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. മേഖല തിരിച്ചുള്ള വൈദ്യുത നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിയന്ത്രണം 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ്. വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത് വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മണ്ണാർക്കാട് മേഖലയിൽ ഇന്നലെ മുതലാണ്  നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നത്. ഇത് വളരെയേറെ ഗുണം ചെയ്തു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.   ഓഫീസിലെ 2 എ സി ഒന്നായി കുറച്ച് താനും വൈദ്യുതി നിയന്ത്രണത്തിൻ്റെ ഭാഗമായെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി.  ഉപഭോക്താക്കൾ രാത്രി സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തിയ  ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 

വൈദ്യുതി ഉപഭോഗം കൂടിയതോടെ ഇന്നലെ മുതലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപഭോഗം കൂടിയ ഇടങ്ങളിലാണ്  ആദ്യഘട്ടത്തിൽ നിയന്ത്രണം. ഇതിന്റെ ഭാഗമായി ആദ്യഘട്ട നിയന്ത്രണം ഏർപ്പെടുത്തിയത് പാലക്കാടാണ്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. ആദ്യഘട്ടത്തില്‍ നിയന്ത്രണം മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് . രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണം.

metbeat news

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ

FOLLOW US ON GOOGLE NEWS

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment