മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത ; കടലാക്രമണം രൂക്ഷം മുന്നറിയിപ്പുകൾ ഇങ്ങനെ

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാൽ ഹൈറേഞ്ച് മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. മൂന്നാറില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ മാറിത്താമസിക്കണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപ് മുതൽ കേരളതീരം വരെയുള്ള മേഖലയിലാണ് മേഘ വിന്യാസം ഉള്ളത്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെയുള്ള തീരദേശത്ത് ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ബൽ ഗവി മുതൽ കേരള തീരം വരെയാണ് ഇന്ന് മഴക്ക് സാധ്യത ഉള്ളത്. മഴയുടെ പശ്ചാത്തലത്തില്‍ നെല്ലിയാമ്പതി മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം ജൂലായ് ഏഴ് മുതല്‍ ഒമ്പത് വരെ നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കി. കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും നെല്ലിയാമ്പതി മേഖലയില്‍ മണ്ണിടിച്ചില്‍, മരം വീഴ്ച്ച ഭീഷണികള്‍ നേരിടുന്ന നിരവധി പ്രദേശങ്ങളുള്ളതിനെ തുടര്‍ന്നാണ് കളക്ടറുടെ ഉത്തരവ്, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ താമസക്കാര്‍, ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റുകളുടെ മാനേജ്മെന്റുകള്‍, മറ്റ് ജീവനക്കാര്‍, യാത്രാ ബസുകള്‍, അത്യാവശ്യ സര്‍വീസുകള്‍ എന്നിവ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനിടെ കേരള തീരത്ത് കടലാക്രമണം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.

Leave a Comment