കനത്ത മഴയിൽ തിരുവനന്തപുരത്ത് നിരവധി വീടുകൾ തകർന്നു

കനത്ത മഴയിൽ തിരുവനന്തപുരം ചിറയൻകീഴ് താലൂക്കിൽ മൂന്ന് വീടുകൾ തകർന്നു. ആലംകോട് പാട്ടത്തിൽ വീട്ടിൽ ശ്രീകല, കരവാരം സിദ്ദീഖ് മൻസിലിൽ സുബൈദാ ബീവി, ഇടക്കോട് കോടാലിക്കോണം ബിജിത ഭവനിൽ സജീല കുമാരി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.  തിരുവനന്തപുരം വെഞ്ഞാറമൂട് വീടിന്റെ ഭിത്തി  തകർന്നു വീണു.

വാമനപുരം വട്ടവിള വീട്ടിൽ വിജയകുമാറിന്റെ വീടാണ് മഴയിൽ തകർന്നത്. ഓടു മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. പാങ്ങോട് വലിയവയൽ മീരാഭവനിൽ സജുവിന്റെ വീട്ടിലേക്ക് മരം വീണ് വീട് തകർന്നു. സംഭവ സമയം വീട്ടിൽ നിന്നും ആളുകൾ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. മേൽക്കൂര പൂർണമായും തകർന്നു.

Leave a Comment