യുഎഇയിൽ പ്രസന്നമായ കാലാവസ്ഥ; ദുബായ് ഷാർജ അജ്മാൻ എന്നിവിടങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യത

യുഎഇയിൽ ഇന്ന് വളരെ പ്രസന്നമായ കാലാവസ്ഥ. നാഷണൽ സെൻട്രൽ ഓഫ് മെറ്റീരിയോളജി പ്രകാരം യുഎഇയിൽ ഉടനീളം ഭാഗികമായി വെയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് ആവർത്തിച്ചു വീശാൻ സാധ്യതയുണ്ട്.

ചിലപ്പോൾ അത് 35 കിലോമീറ്റർ വേഗതയിൽ വരെ എത്താം. ഈർപ്പം പരമാവധി 85 ശതമാനത്തിൽ വരെ എത്തും എന്നാണ് പ്രതീക്ഷ. ദുബായ് ഷാർജ അജ്മാൻ തുടങ്ങിയ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പം ഉയർന്നതായിരിക്കും. ദുബായിൽ ഇപ്പോൾ 22 ഡിഗ്രി സെൽഷ്യസ് ആണ് താപനില

Leave a Comment