ചൊവ്വാഴ്ച തെക്കൻ ഫിലിപ്പീൻസിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുടർ ചലനങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകും എന്ന് പ്രാദേശിക അധികാരികൾ മുന്നറിയിപ്പ് നൽകി.
മിൻഡാ നാവോ ദ്വീപിലെ പർവ്വത പ്രവിശ്യയായ ഡാവോ ഡി ഓറോയിലെ മറാ ഗൂസൻ മുൻസിപ്പാലിറ്റിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ദേശീയപാതയിൽ മണ്ണിടിച്ചിലിന്റെ റിപ്പോർട്ടുകൾ അധികൃതർ പരിശോധിച്ചു വരികയാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഒന്നും ലഭിച്ചിട്ടില്ല. ചുറ്റുമുള്ള പ്രദേശങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫിലിപ്പൈൻസിൽ ഭൂകമ്പങ്ങൾ നിത്യസംഭവമാണ്.