സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മേഘാവൃതമായ അന്തരീക്ഷം; ചില ജില്ലകളിൽ ചൂട് കുറയാൻ സാധ്യത

സംസ്ഥാനത്തെ മധ്യമേഖല മുതൽ വടക്കൻ കേരളത്തിലേക്ക് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും. എന്നാൽ മഴയ്ക്ക് സാധ്യതയില്ലെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. കഴിഞ്ഞദിവസം മാല ദ്വീപിന് സമീപം രൂപം കൊണ്ട മേഘങ്ങൾ ഇന്നലെ രാത്രിയോടെ മധ്യകേരളത്തിലേക്കും, വടക്കൻ കേരളത്തിലേക്കും കരകയറിയുന്നു.

എന്നാൽ ഇത് മഴയ്ക്ക് കാരണമായ രീതിയിൽ പുരോഗമിച്ചിരുന്നില്ല. അതേസമയം ഇന്ന് രാവിലെ കാറ്റിന്റെ ഗതിയിൽ ഉണ്ടായ മാറ്റം മൂലം, വടക്കൻ കേരളത്തിലേക്കും ഈ മേഘങ്ങൾ എത്തുന്നുണ്ട്. കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകൾക്ക് മുകളിലാണ് ഈ മേഘങ്ങൾ ഉള്ളത്.

അതിനാൽ വടക്കൻ കേരളത്തിൽ വെയിലിന്റെ ചൂടിന് ഇന്ന് പകൽ ഒരു കുറവുണ്ടാകുമെങ്കിലും ഇവ മഴ നൽകാൻ പര്യാപ്തമല്ലെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ അവലോകനത്തിൽ വടക്കൻ കേരളത്തിൽ ചൂട് കഴിഞ്ഞാഴ്ച ലഭിച്ചതിനേക്കാൾ താരതമ്യേനെ കുറയാൻ സാധ്യതയുണ്ടെന്നും,തൃശ്ശൂർ മുതൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ചൂട് കൂടാൻ സാധ്യതയുണ്ട് എന്നുമാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിച്ചിരുന്നത്

ജനങ്ങൾ നേരിട്ട് വെയിൽ കൊള്ളുമ്പോൾ സൂര്യതാപത്തിന് കാരണമാകുന്നു. നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Leave a Comment