ഭാഗികമായി മേഘവൃതമായ അന്തരീക്ഷം ; യുഎഇയിൽ മഴപെയ്യാനുള്ള സാധ്യത

യുഎഇയുടെ പലഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മേഘവൃതമായ അന്തരീക്ഷമാണ് ഇപ്പോൾ.

അതിനാൽ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കാലത്ത് റോഡുകൾ തെന്നുന്നതിനാൽ വാഹനങ്ങൾ ശ്രദ്ധയോടെ സാവധാനം ഓടിക്കുക. രാജ്യത്ത് താപനില 31നും 36 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരദേശങ്ങളിലും ദ്വീപുകളിലും താപനില 29 മുതൽ 34 ഡിഗ്രി വരെയും , പർവ്വതങ്ങളിൽ 18 മുതൽ 25 ഡിഗ്രി വരെയും ഉയരും.

Share this post

Leave a Comment