ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഓറഞ്ച് തണുപ്പ് കാലത്ത് കഴിച്ചാൽ

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഓറഞ്ച് തണുപ്പ് കാലത്ത് കഴിച്ചാൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് നോക്കാം.സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ചിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കലവറയാണ് .

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഓറഞ്ച് രോഗപ്രതിരോധശേഷി കൂട്ടാൻ ഉത്തമം

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ഓറഞ്ച്. കൂടാതെ വിറ്റാമിന്‍ എ, ബി, കാത്സ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ഓറഞ്ച്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

കണ്ണിനും മുഖത്തിനും ഗുണങ്ങൾ ഏറെ

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്.

ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ചര്‍മ്മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും.

കൊളാജൻ ഉൽപാദനത്തിൽ ഓറഞ്ച് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തിലെ മുറിവുകൾ സുഖപ്പെടുത്തുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നു.

ഓറഞ്ചിൽ കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ, ഇത് നിങ്ങളുടെ എല്ലുകൾ, പേശികൾ, അവയവങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്നു. ഓറഞ്ചിൽ അടങ്ങിയ പൊട്ടാസ്യം നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കുന്നു.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment