മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ നാലുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അതിശക്തമായ മഴ ആയതിനാൽ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
ജില്ലാ താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂം തുറന്നതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങളും ദുരന്തനിവാരണ അതോറിറ്റി നൽകുന്നുണ്ട്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം എന്നും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സ്വകാര്യ- പൊതു ഇടങ്ങളിൽ ഉള്ള അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണു പോസ്റ്റുകൾ തകർന്നുവീണു ഉണ്ടാകാൻ ഇടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ജില്ലാ അടിയന്തിര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രം

ലാന്റ് ലൈന്‍: 0483 2736320
മൊബൈല്‍: 9383464212/ 8848922188

താലൂക്ക് അടിയന്തിര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍
പൊന്നാനി – 0494 2666038
തിരൂര്‍ – 0494 2422238
തിരൂരങ്ങാടി – 0494 2461055
ഏറനാട് – 0483 2766121
പെരിന്തല്‍മണ്ണ – 04933 227230
നിലമ്പൂര്‍ – 04931 221471
കൊണ്ടോട്ടി – 0483 2713311


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment