1951ലെ റെക്കോർഡ് താപനില മറികടന്ന് ഊട്ടി; അവധി ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് നിരാശ
ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി ഊട്ടി. ഞായറാഴ്ച ഊട്ടിയിൽ രേഖപ്പെടുത്തിയ താപനില 29 ഡിഗ്രി സെൽഷ്യസ് ആണ്. ഇതോടെ 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് മറികടന്നു. 20 ഡിഗ്രി ആയിരുന്നു കഴിഞ്ഞ വേനൽക്കാലത്ത് ഉയർന്ന താപനില ഊട്ടിയിൽ രേഖപ്പെടുത്തിയിരുന്നത്. ചെന്നൈ റീജണൽ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ ഊട്ടിയിലെ കാലാവസ്ഥ വിനോദസഞ്ചാരികളെ സംബന്ധിച്ച് നിരാശാജനകമാണ്. കനത്ത ചൂട് കാലത്ത് കുളിര് തേടിയാണ് വിനോദ സഞ്ചാരികൾ ഊട്ടിയിൽ എത്തുന്നത്. എന്നാൽ ഊട്ടിയിൽ ഇപ്പോള്‍ സാധാരണയുള്ള തണുപ്പില്ലാത്തത് സഞ്ചാരികൾക്ക് നിരാശയാണ്. എന്നിരുന്നാലും അവധിക്കാലത്ത് ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ ഒട്ടും കുറവ് രേഖപ്പെടുത്തിയിട്ടില്ല. മെയ് 10നാണ് ഊട്ടിയിലെ പ്രശസ്തമായ വാർഷിക പുഷ്‌പ്പോത്സവം. ലോക്സഭ ഇലക്ഷൻ നടക്കുന്നതിനാൽ 10 ദിവസം നീളുന്ന പുഷ്‌പ്പോത്സവം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാണ് നടത്തുന്നത്.
കാലാവസ്ഥ വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം
FOLLOW US ON GOOGLE NEWS